ഹിന്ദുക്കളെ പുറത്താക്കിയതില്‍ ആശങ്കയുണ്ട്; ആസാം ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടികയ്‌ക്കെതിരെ ആര്‍എസ്എസ്

പൗരത്വ രജിസ്റ്ററില്‍ നിന്ന് പുറത്തായവരില്‍ നിരവധി യാഥാര്‍ത്ഥ പൗരന്‍മാരുണ്ട്.

പുഷ്‌കര്‍: ആസാമില്‍ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടികയില്‍ നിന്ന് ഹിന്ദുക്കളെ പുറത്താക്കിയതില്‍ ആശങ്ക പ്രകടിപ്പിച്ച് ആര്‍എസ്എസ് രംഗത്ത്. പുറത്തായവരില്‍ നിരവധി യഥാര്‍ഥ പൗരന്‍മാരുണ്ടെന്നും ഭൂരിപക്ഷവും ഹിന്ദുക്കളാണെന്നുമാണ് ആര്‍എസ്എസിന്റെ വാദം.

ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെപി നഡ്ഡ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ്, ജനറല്‍ സെക്രട്ടറി രാം മാധവ് തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ആര്‍എസ്എസ് ഇക്കാര്യത്തിലുള്ള ആശങ്ക പ്രകടിപ്പിച്ചത്.

പൗരത്വ രജിസ്റ്ററില്‍ നിന്ന് പുറത്തായവരില്‍ നിരവധി യാഥാര്‍ത്ഥ പൗരന്‍മാരുണ്ട്. പ്രത്യേകിച്ച് അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ആസാമിലേക്ക് കുടിയേറി പാര്‍ത്തവരടക്കമുണ്ട്. പുറത്താക്കിയവരില്‍ ഭൂരിപക്ഷവും ഹിന്ദുക്കളാണെന്നും യോഗത്തില്‍ ആര്‍എസ്എസ് നേതാക്കള്‍ പറയുന്നു.

Exit mobile version