രാഷ്ട്രപതി രാംനാഥ് കോവിന്ദിന് വ്യോമപാത നിഷേധിച്ച് പാകിസ്താന്‍

പാകിസ്താന്‍ വിദേശകാര്യ മന്ത്രിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ന്യൂഡല്‍ഹി: പാകിസ്താന്‍ വ്യോമ മാര്‍ഗ്ഗത്തിലൂടെ പറക്കാന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വിമാനത്തിന് അനുമതി നിഷേധിച്ചു. പാകിസ്താന്‍ വിദേശകാര്യ മന്ത്രിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

അടുത്ത കാലത്തായുള്ള ഇന്ത്യയുടെ പെരുമാറ്റമാണ് രാഷ്ട്രപതിയുടെ വിദേശ സന്ദര്‍ശനത്തിന് വ്യോമപാത നിഷേധിക്കാനുള്ള തീരുമാനത്തിന് പിന്നിലെ കാരണമെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി പ്രസ്താവനയില്‍ പറഞ്ഞു.

ഐസ്‌ലാന്‍ഡില്‍ പോകുന്നതിനായിട്ടാണ് ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പാകിസ്താന്‍ വ്യോമപാത ഉപയോഗിക്കുന്നതിന് അനുമതി ചോദിച്ചത്. തിങ്കളാഴ്ചയാണ് രാഷ്ട്രപതിയുടെ ത്രിരാഷ്ട്ര സന്ദര്‍ശനം ആരംഭിക്കുന്നത്. ഐസ്‌ലന്‍ഡ്, സ്വിറ്റ്‌സര്‍ലന്‍ഡ്, സ്ലോവേനിയ എന്നി രാജ്യങ്ങളാണ് രാഷ്ട്രപതിയുടെ വിദേശസന്ദര്‍ശനത്തില്‍ ഉള്‍പ്പെടുന്നത്.

Exit mobile version