പാകിസ്താന്‍ നിയന്ത്രണ രേഖയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു; ഭീകരരെ നുഴഞ്ഞു കയറാന്‍ സഹായിക്കാനാണ് ശ്രമമെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: പാകിസ്താന്‍ നിയന്ത്രണ രേഖയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു. 2000 സൈനികരെ ആണ് നിയന്ത്രണ രേഖയുടെ സമീപത്തെ പോസ്റ്റുകളില്‍ പാകിസ്താന്‍ പുതുതായി വിന്യസിച്ചിരിക്കുന്നത്. പ്രദേശത്തെ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്ന് ഇന്ത്യന്‍ കരസേനാ വൃത്തങ്ങള്‍ വ്യക്തമാക്കി.

അതേ സമയം പാകിസ്താന്റെ ഈ നടപടിയെ ഇന്ത്യ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് എത്തി. ഇന്ത്യയിലേക്ക്
ഭീകരരെ നുഴഞ്ഞു കയറാന്‍ സഹായിക്കാനാണ് പാകിസ്താന്‍ ഇത്തരത്തില്‍ നിയന്ത്രണരേഖയില്‍ സൈന്യത്തെ വിന്യസിച്ചത് എന്നാണ് ഇന്ത്യയുടെ നിലപാട്.

അതേസമയം, ഇന്ത്യ കടുത്ത മനുഷ്യാവകാശ ലംഘനമാണ് ജമ്മു കാശ്മീരില്‍ നടത്തുന്നതെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആരോപിച്ചു. ലോകം കാശ്മീരിന്റെ കാര്യത്തില്‍ എത്രനാള്‍ മൗനം പാലിക്കുമെന്നും ഇമ്രാന്‍ ഖാന്‍ ചോദിച്ചു.

Exit mobile version