കാലവര്‍ഷം ചതിച്ചു, തമിഴ്‌നാട്ടില്‍ ഇത്തവണ പ്രതീക്ഷിച്ച പൂവ് ലഭിച്ചില്ല

ചെന്നൈ: ഇത്തവണ തമിഴ്‌നാട്ടില്‍ പ്രതീക്ഷിച്ചത്ര മഴ ലഭിക്കാത്തതിനാല്‍ പൂകൃഷിയില്‍ വന്‍ കുറവ്. ഓണപൂക്കളത്തില്‍ മുന്‍നിരയിലുള്ള ജമന്തിപൂവെല്ലാം നാലിലൊന്നായി കുറഞ്ഞൈന്ന് കര്‍ഷകര്‍ പറയുന്നു.

കേരളത്തില്‍ പൂക്കളം ഒരുക്കാന്‍ ഒട്ടുമിക്ക പൂവുകളും തമിഴ്‌നാട്ടിലെ പാടത്താണ് കൃഷി ചെയ്യാര്‍. എന്നാല്‍ കാലവര്‍ഷം ചതിച്ചതോടെ കര്‍ഷകര്‍ ദുരിതത്തിലായി. കൃഷി ചെയ്യാന്‍ വേണ്ടത്ര മഴ ലഭിക്കാത്തതിനാല്‍ വിളവും കുറവാണ്. പാടത്ത് വിതറിയ വിത്തുകള്‍ എല്ലാം വിരിഞ്ഞില്ല . മാത്രമല്ല മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളം എത്താന്‍ രണ്ട് മാസത്തോളം വൈകിയതും പൂക്കൃഷിക്കാര്‍ക്ക് തിരിച്ചടിയായി. ഇതോടെ നഷ്ടം സഹിച്ച് ചുരുക്കം ആളുകള്‍ മാത്രമാണ് കൃഷിയിറക്കിയത്.

സാധാരണയായി തുമ്പ, ചെമ്പരത്തി, കാക്കപ്പൂവ്, മുക്കുറ്റി, കോളാമ്പിപ്പൂവ്, അതിരാണി, അരിപ്പൂവ്, കൃഷ്ണകിരീടം, ശംഖുപുഷ്പം, തൊട്ടാവാടി, തെച്ചി തുടങ്ങിയ പൂക്കളെല്ലാം നാട്ടില്‍ നിന്ന് തന്നെയാണ് ശേഖരിക്കാര്‍. എന്നാല്‍ ഇന്നത്തെ പൂക്കളത്തില്‍ മുന്‍പന്തിയിലുള്ള ചെട്ടി, വിവധ തരം റോസ്, മല്ലിക, കോഴിപ്പൂവ് ഇവയ്‌ക്കെല്ലാം അന്യ സംസ്ഥാനങ്ങളെയാണ് ആശ്രയിക്കാര്‍.

Exit mobile version