ഗണേശ ചതുര്‍ത്ഥിക്ക് 106 കിലോ ബെല്‍ജിയം ചോക്ലേറ്റ് കൊണ്ട് ഗണപതി വിഗ്രഹം തീര്‍ത്ത് മുസ്ലിം യുവാവ്

ഇത് വെള്ളത്തില്‍ അല്ല നിമജ്ജനം ചെയ്യുന്നത്.

ലുധിയാന: ഗണേശ ചുതര്‍ത്ഥിക്ക് 106 കിലോ ബെല്‍ജിയം ചോക്ലേറ്റ് കൊണ്ട് ഗണപതി വിഗ്രഹം തീര്‍ത്ത് മുസ്ലിം കലാകാരന്‍. ഹരീന്ദര്‍ ഖുര്‍ഖേജയെന്ന യുവാവ് ആണ് ഗണപതി വിഗ്രഹം പണിതത്. സിഖ് ബേക്കറി ഉടമസ്ഥന്‍ ആവശ്യപ്പെട്ട പ്രകാരമാണ് ഇദ്ദേഹം ചോക്ലേറ്റില്‍ വിഗ്രഹം പണിതത്.

കഴിഞ്ഞ നാല് വര്‍ഷമായി ചോക്ലേറ്റില്‍ ഗണപതി വിഗ്രഹം നിര്‍മ്മിക്കുകയാണ് ഇദ്ദേഹം. മൂന്ന് ദിവസം കൊണ്ടാണ് ഈ വിഗ്രഹം ഉണ്ടാക്കിയത്. ഇത് വെള്ളത്തില്‍ അല്ല നിമജ്ജനം ചെയ്യുന്നത്.

മറിച്ച് വിഗ്രഹം പാല് കൊണ്ട് കഴുകുകയും പിന്നീട് അത് ചോക്ലേറ്റ് മില്‍ക്കാക്കി മാറ്റി ദരിദ്രരായ കുട്ടികള്‍ക്ക് വിതരണം ചെയ്യുകയാണ് ചെയ്യുന്നതെന്ന് ഹരീന്ദര്‍ ഖുര്‍ഖേജ പറഞ്ഞു. സമാധാനത്തിന്റെയും സഹവര്‍തിത്വത്തിന്റെയും സന്ദേശം പകരുന്നതിന് വേണ്ടിയാണ് ഈ വിഗ്രഹം തീര്‍ത്തതെന്നും ഇദ്ദേഹം പറയുന്നു.

Exit mobile version