ഇന്ത്യയെ തകര്‍ക്കാന്‍ കെല്‍പ്പുള്ള ആണവായുധങ്ങള്‍ തങ്ങളുടെ പക്കലുണ്ട്; ഭീഷണിയുമായി പാകിസ്താന്‍ മന്ത്രി

പാകിസ്താന്‍ റയില്‍വേ മന്ത്രിയുടെ പ്രതികരണം പാകിസ്താന്‍ പത്രമായ ദി ന്യൂസ് ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇസ്ലാമാബാദ്: ഇന്ത്യയെ തകര്‍ക്കാന്‍ കെല്‍പ്പുള്ള ആണവായുധങ്ങള്‍ പാകിസ്താന്റെ കൈയ്യിലുണ്ടെന്ന് അവകാശപ്പെട്ട് പാകിസ്താന്‍ റയില്‍വേ മന്ത്രി ഷെയ്ഖ് റാഷിദ് അഹ്മദ്. പാകിസ്താന്‍ റയില്‍വേ മന്ത്രിയുടെ പ്രതികരണം പാകിസ്താന്‍ പത്രമായ ദി ന്യൂസ് ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇന്ത്യയിലെ, ഉന്നംവയ്ക്കുന്ന പ്രദേശങ്ങള്‍ തകര്‍ക്കാന്‍ കെല്‍പ്പുള്ള 125-250 ഗ്രാം ആറ്റം ബോംബുകള്‍ തങ്ങളുടെ കൈവശമുണ്ടെന്നാണ് പാകിസ്താന്‍ മന്ത്രി അവകാശപ്പെട്ടിരിക്കുന്നത്. ഇന്ത്യയുടെ ആണവ നയത്തില്‍ മാറ്റം വന്നേക്കാമെന്ന ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഷെയ്ഖ് റാഷിദ് അഹമദ്.

കാശ്മീരിലെ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലിനെ വിമര്‍ശിച്ച് സംസാരിക്കവേ റാഷിദിന് മൈക്കില്‍ നിന്ന് കഴിഞ്ഞ ദിവസം ഷോക്കേറ്റിരുന്നു. ഇത് ഇന്ത്യയില്‍ വലിയ പരിഹാസത്തിന് ഇടയാക്കിരുന്നു. ഇതിന് പിന്നാലെ തന്റെ മരണം ഇന്ത്യന്‍ നേതാക്കള്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് റാഷിദ് രംഗത്ത് വന്നിരുന്നു.

Exit mobile version