സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ കരസേനാ മേധാവി ഇന്ന് ജമ്മു കാശ്മീരില്‍

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ഇത് ആദ്യമായാണ് കരസേനാ മേധാവി കാശ്മീര്‍ സന്ദര്‍ശിക്കുന്നത്

ശ്രീനഗര്‍: സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ കരസേനാ മേധാവി ബിപിന്‍ റാവത്ത് ഇന്ന് ജമ്മു കാശ്മീരില്‍ സന്ദര്‍ശനം നടത്തും. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ഇത് ആദ്യമായാണ് കരസേനാ മേധാവി കാശ്മീര്‍ സന്ദര്‍ശിക്കുന്നത്.

ശ്രീനഗറും കാശ്മീര്‍ താഴ്‌വരയും അദ്ദേഹം സന്ദര്‍ശിക്കും.അതേസമയം, മുഹമ്മദ് യൂസഫ് തരിഗാമിയെ സന്ദര്‍ശിച്ച ശേഷം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്ന് ഡല്‍ഹിയില്‍ തിരിച്ചെത്തും എന്നാണ് റിപ്പോര്‍ട്ട്.

സുപ്രീംകോടതിയുടെ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് വീട്ടുതടങ്കലില്‍ കഴിയുന്ന തരിഗാമിയെ സന്ദര്‍ശിക്കാന്‍ യെച്ചൂരി കാശ്മീരില്‍ എത്തിയത്. ഡല്‍ഹിയില്‍ തിരിച്ചെത്തിയ ശേഷം അദ്ദേഹം തരിഗാമിയുടെ ആരോഗ്യനില സംബന്ധിച്ച് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കും.

Exit mobile version