റോഡ് നിയമ ലംഘനം; പിഴ ഇരട്ടിയാക്കിയ പുതിയ ഭേദഗതി സെപ്റ്റംബര്‍ ഒന്നു മുതല്‍

പുതുക്കിയ പിഴതുക അനുസരിച്ച് ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചാല്‍ 5000 രൂപയും വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 10,000 രൂപയുമാണ് പിഴ.

തിരുവനന്തപുരം: റോഡിലെ നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ തുക ഇരട്ടിയായി വര്‍ധിപ്പിച്ച പുതിയ ഭേദഗതി സെപ്റ്റംബര്‍ ഒന്നു മുതല്‍ നിലവില്‍ വരും. പുതുക്കിയ പിഴതുക അനുസരിച്ച് ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചാല്‍ 5000 രൂപയും വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 10,000 രൂപയുമാണ് പിഴ.

മദ്യപിച്ച് വാഹനമോടിച്ചാല്‍ 2000 മുതല്‍ 10,000 വരെയാണ് പിഴ. ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് തുടങ്ങിയവ ധരിക്കാത്തതിന് 1000 രൂപ പിഴയടയ്‌ക്കേണ്ടിവരും. മത്സരയോട്ടം (5000), ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനമോടിക്കല്‍ (2000), അപകടകരമായ ഡ്രൈവിങ് (1000, 5000), ലൈസന്‍സ് വ്യവസ്ഥകള്‍ ലംഘിച്ചാല്‍ (25,000, 1 ലക്ഷം), വാഹനത്തിന് പെര്‍മിറ്റ് ഇല്ലെങ്കില്‍ (5000 10,000) എന്നിങ്ങനെയാണ് പിഴ

പിഴ തുക ഇരട്ടിയാക്കിയ പുതിയ ഭേദഗതി ഒന്നാം തീയതി മുതല്‍ നിലവില്‍ വരുന്നതിന് മുന്നോടിയായി ‘ട്രാഫിക് നിയമങ്ങള്‍ പാലിക്കൂ, നിങ്ങളുടെ കാശു ലാഭിക്കൂ’ എന്ന ബോധവത്കരണ പരിപാടിയുമായി മോട്ടോര്‍ വാഹന വകുപ്പും റോഡ് സുരക്ഷ അതോറിറ്റിയും രംഗത്തെത്തി.

Exit mobile version