ഓടക്കുഴല്‍ വായിച്ചാല്‍ പശു കൂടുതല്‍ പാല് ചുരത്തും; വിചിത്രവാദവുമായി ബിജെപി എംഎല്‍എ

സംഗീതത്തിന്റെയും നൃത്തത്തിന്റെയും ഗുണവശങ്ങള്‍ ശാസ്ത്രീയമായി തന്നെ തെളിയിക്കപ്പെട്ടതാണ്

ഗുവാഹത്തി: ഓടക്കുഴല്‍ വായിച്ചാല്‍ പശു കൂടുതല്‍ പാല് ചുരത്തുമെന്ന വിചിത്രവാദവുമായി ബിജെപി എംഎല്‍എ. അസമിലെ ബിജെപി എംഎല്‍എ ദിലീപ് കുമാര്‍ പോളാണ് വിചിത്രവാദവുമായി രംഗത്തെത്തിയത്. ഒരു സാംസ്‌കാരിക പരിപാടിയില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പരാമര്‍ശിച്ചത്.

ഭഗവാന്‍ ശ്രീകൃഷ്ണനെപ്പോലെ, പശുവിന് സമീപത്തുനിന്ന് ഓടക്കുഴല്‍ വായിച്ചാല്‍ പശു കൂടുതല്‍ പാല് ചുരത്തുമെന്നും ഓടക്കുഴല്‍ നാദം കേള്‍ക്കുന്നത് പാലിന്റെ അളവില്‍ വര്‍ധനയുണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും ബരാക് താഴ് വരയിലെ സില്‍ചാറില്‍ നിന്നുള്ള ജനപ്രതിനിധിയായ ദിലീപ് കുമാര്‍ പോള്‍ പറഞ്ഞു.

സംഗീതത്തിന്റെയും നൃത്തത്തിന്റെയും ഗുണവശങ്ങള്‍ ശാസ്ത്രീയമായി തന്നെ തെളിയിക്കപ്പെട്ടതാണ്. ഓടക്കുഴല്‍ നാദം കേട്ടാല്‍ പശു കൂടുതല്‍ പാല് ചുരത്തുമെന്ന കാര്യത്തില്‍ ഗുജറാത്തിലെ ഒരു സന്നദ്ധസംഘടന ഗവേഷണം നടത്തിയിരുന്നതായും ദിലീപ് കുമാര്‍ പറഞ്ഞു.

Exit mobile version