തലയ്ക്ക് പ്രഷര്‍ കുക്കര്‍ കൊണ്ടുള്ള അടിയേറ്റു; രക്തംവാര്‍ന്ന് വൃദ്ധന് ദാരുണാന്ത്യം, മകന്റെ കൈകളിലും മുറിവ്

മുറിവേറ്റ മകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മുംബൈ: പ്രഷര്‍ കുക്കറിന് തലയ്ക്ക് അടിയേറ്റ് രക്തംവാര്‍ന്ന് 62കാരന് ദാരുണാന്ത്യം. നവി മുംബൈയിലെ കൊപരഖൈറാനെയിലാണ് സംഭവം. ഫ്‌ളാറ്റില്‍ വിജയകുമാര്‍ ദൊഹാത്രെയും മകനും മാത്രമാണ് ഉണ്ടായിരുന്നത്. മകന്റെ കൈകളിലും മുറിവേറ്റിരുന്നു. മകന് സ്‌കീസോഫ്രീനിയ രോഗം ബാധിച്ച ആളാണെന്നാണ് പോലീസ് പറയുന്നു. മുറിവേറ്റ മകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വീട്ടിനുള്ളില്‍നിന്ന് ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ തലയ്ക്ക് സാരമായ പരിക്കേറ്റ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന വിജയകുമാറിനെയാണ് കണ്ടത്. ഒരു പ്രഷര്‍ കുക്കറും ചുറ്റികയും സമീപ സ്ഥലത്തുനിന്ന് കണ്ടെത്തിയിരുന്നു. സംഭവത്തില്‍ മകന് പങ്കുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മരണത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version