വിവാഹമോചനം ആവശ്യപ്പെട്ട് യുവാവ് കോടതിയില്‍; കാര്യം കേട്ട് അമ്പരന്ന് കോടതി, വിചിത്രം

വിവാഹമോചനം ആവശ്യപ്പെട്ട് യുവാവ് കോടതിയില്‍; കാര്യം കേട്ട് അമ്പരന്ന് കോടതി, വിചിത്രം

മീററ്റ്: ഉത്തര്‍പ്രദേശില്‍ വിചിത്രമായ കാര്യം ഉന്നയിച്ച് വിവാഹബന്ധം വേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് യുവാവ് കോടതിയില്‍. ഉത്തര്‍പ്രദേശ് മീററ്റിലാണ് സംഭവം. ദിവസവും രാവിലെയും വാകുന്നേരവും ഭാര്യ തനിക്ക് നാല് ലഡ്ഡു വീതമാണ് കഴിക്കാന്‍ തെരുന്നതെന്നും മറ്റൊന്നും കഴിക്കാന്‍ അനുവദിക്കുന്നില്ലെന്നും യുവാവ് കുടുംബ കോടതില്‍ പറഞ്ഞു. വ്യാജ മന്ത്രവാദിയുടെ നിര്‍ദേശപ്രകാരമാണ് ഭാര്യ ഇങ്ങനെ ചെയ്യുന്നതെന്നും സഹികെട്ടാണ് വിവാബമോചനത്തിന് കോടതിയിലെത്തിയതെന്നും യുവാവ് കോടതിയില്‍ പറഞ്ഞു.

ഭാര്യ കഴിക്കാന്‍ തരുന്നത് ലഡ്ഡു മാത്രമാണന്നും വിവാഹബന്ധം വേര്‍പെടുത്തണമെന്നും ആവശ്യപ്പെട്ട് യുവാവ് കോടതിയില്‍. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. യുവാവ് കുടുംബകോടതിയെ സമീപിച്ചതോടെയാണ് സംഭവം പുറത്തുവന്നത്.

പത്തുവര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഇരുവര്‍ക്കും മൂന്നു കുട്ടികളുണ്ട്. ലഡ്ഡു ഭര്‍ത്താവിന് ആരോഗ്യം നല്‍കുമെന്നാണ് യുവതിയുടെ പ്രതികരണമെന്നും തീരുമാനത്തില്‍ നിന്നും പിന്മാറാന്‍ ഒരുങ്ങുന്നില്ലെന്നും കോടതി നിയോഗിച്ച കൗണ്‍സിലര്‍ വ്യക്തമാക്കുന്നു.

Exit mobile version