ഷൂട്ടിംഗ് സംഘത്തെ രക്ഷപ്പെടുത്താന്‍ വേണ്ട നടപടികള്‍ തുടങ്ങിയിട്ടുണ്ട്, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ട്; വി മുരളീധരന്‍

കുളു മണാലിയില്‍ നിന്നും 82 കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന ഛത്രു എന്ന പ്രദേശത്താണ് മഞ്ജു വാര്യരും സംഘവും കുടുങ്ങിയിരിക്കുന്നത്

മണാലി: കനത്ത മഴയും മണ്ണിടിച്ചിലും കാരണം ഹിമാചല്‍ പ്രദേശില്‍ കുടുങ്ങിയ മഞ്ജു വാര്യരെയും സംഘത്തെയും രക്ഷപ്പെടുത്താനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ടെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

സനല്‍കുമാര്‍ ശശിധരന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിനായിട്ടാണ് താരം ഹിമാചലില്‍ പോയത്. കുളു മണാലിയില്‍ നിന്നും 82 കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന ഛത്രു എന്ന പ്രദേശത്താണ് മഞ്ജു വാര്യരും സംഘവും കുടുങ്ങിയിരിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്നും 11000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സ്ഥലം കൂടിയാണിത്.

കനത്ത മഴയും മണ്ണിടിച്ചിലും കാരണം ഇതുവരെ ഷൂട്ടിങ് സംഘത്തിന് ഛത്രുവില്‍ നിന്നും പുറത്തു കടക്കാന്‍ സാധിച്ചിട്ടില്ല. ഇന്നലെ രാത്രി മഞ്ജു സഹോദരനെ വിളിച്ചു കാര്യം പറഞ്ഞപ്പോഴാണ് കുടുങ്ങി കിടക്കുന്ന കാര്യം പുറംലോകം അറിയുന്നത്. ഇവരുടെ കൈയില്‍ രണ്ട് ദിവസത്തേക്കുള്ള ഭക്ഷണം മാത്രമാണ് ഉള്ളതെന്നുമാണ് സൂചന.

Exit mobile version