‘തന്ത്രവിദഗ്ധന്മാര്‍, ഒരാള്‍ പദ്ധതി തയ്യാറാക്കും മറ്റെയാള്‍ നടപ്പാക്കും’ വീണ്ടും മോഡി-ഷാ സ്തുതിയുമായി രജനീകാന്ത്

മോഡിയെയും അമിത് ഷായെയും മഹാഭാരത്തിലെ കൃഷ്ണനെയും അര്‍ജുനനെയും ഉപമിച്ചത് വലിയ തോതിലുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും കേന്ദ്രമന്ത്രി അമിത് ഷായെയും വീണ്ടും വാഴ്ത്തി നടന്‍ രജനീകാന്ത്. ഇത്തവണ തന്ത്രവിദഗ്ധന്മാര്‍ എന്നാണ് താരം വിശേഷിപ്പിച്ചിരിക്കുന്നത്. ഇരുവരെയും കൃഷ്ണനോടും അര്‍ജുനനോടും ഉപമിച്ചതിന് പിന്നാലെയാണ് രജനി പുതിയ വിശേഷണവുമായി രംഗത്തെത്തിയത്.

‘തന്ത്രങ്ങളുടെ വിദഗ്ധന്‍മാരാണ് മോഡിയും അമിത് ഷായും. ഒരാള്‍ പദ്ധതികള്‍ തയ്യാറാക്കും, മറ്റയാള്‍ നടപ്പിലാക്കും. കാശ്മീര്‍ ഭീകരവാദികളുടെയും തീവ്രവാദികളുടെയും നാടാണ്. ആദ്യം കാശ്മീരില്‍ കര്‍ഫ്യു പ്രഖ്യാപിക്കുകയും പിന്നീട് രാജ്യസഭയില്‍ ബില്‍ പാസാക്കുകയും ചെയ്തത് തന്ത്രത്തിന്റെ ഭാഗമായിരുന്നു’- രജനീകാന്ത് പറയുന്നു.

മോഡിയെയും അമിത് ഷായെയും മഹാഭാരത്തിലെ കൃഷ്ണനെയും അര്‍ജുനനെയും ഉപമിച്ചത് വലിയ തോതിലുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. തമിഴ്‌നാട് കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. ഒവൈസിയെ പോലുള്ള നേതാക്കളും രജനീകാന്തിനെതിരെ വിമര്‍ശനവുമായി എത്തിയിരുന്നു. മഹാഭാരതം ഒരിക്കല്‍ കൂടി വായിക്കുന്നത് നന്നാവുമെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് കെഎസ് അഴഗിരിയുടെ ഉപദേശം. ഇവര്‍ കൃഷ്ണനും അര്‍ജുനനുമാണങ്കില്‍ പാണ്ഡവരും കൗരവരും ആരാണെന്നായിരുന്നു ഒവൈസിയുടെ ചോദ്യം.

Exit mobile version