അയ്യപ്പനെ പോലീസ് ആക്രമിക്കുന്ന ചിത്രം; വ്യാജമെന്ന് തെളിഞ്ഞിട്ടും ദേശീയ തലത്തില്‍ പ്രചരിപ്പിച്ച് ബിജെപി; വ്യാജ ചിത്രം ഉപയോഗിച്ച് അച്ചടിക്കുന്നത് ഒരു ലക്ഷത്തിലധികം പോസ്റ്ററുകള്‍

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കുബുദ്ധിയില്‍ ഫോട്ടോ ഷൂട്ടിലൂടെ ഉണ്ടായ വ്യാജ ചിത്രമായിരുന്നു അത്. ചിത്രം വ്യാജമാണെന്ന് തെളിഞ്ഞിട്ടും. വ്യാജ ചിത്രം ഫോട്ടോഷൂട്ട് നടത്തുകയും പ്രചരിപ്പിക്കുകയും ചെയ്ത ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷ് ആര്‍ കുറുപ്പ് അറസ്റ്റിലായിട്ടും, അതേ ചിത്രം ദേശീയ തലത്തില്‍ പ്രചരിപ്പിക്കുകയാണ് ബിജെപി.

ന്യൂഡല്‍ഹി; ശബരിമല യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് പോലീസ് അയ്യപ്പനെ ഭക്തനെ ആക്രമിക്കുന്നു എന്ന വ്യാജേന പുറത്തു വന്ന ചിത്രം ദേശീയ തലത്തില്‍ പ്രചരിപ്പിച്ച് ബിജെപി. പോലീസ് കൊടുംക്രൂരതയെന്ന പേരില്‍ ഇരുമുടിക്കെട്ട് തലയിലേന്തിയ അയ്യപ്പഭക്തന്റെ നെഞ്ചില്‍ പോലീസ് ചവിട്ടുന്ന ചിത്രമാണ് ബിജെപി ദേശീയ തലത്തില്‍ പ്രചരിപ്പിക്കുന്നത്.

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കുബുദ്ധിയില്‍ ഫോട്ടോ ഷൂട്ടിലൂടെ ഉണ്ടായ വ്യാജ ചിത്രമായിരുന്നു അത്. ചിത്രം വ്യാജമാണെന്ന് തെളിഞ്ഞിട്ടും. വ്യാജ ചിത്രം ഫോട്ടോഷൂട്ട് നടത്തുകയും പ്രചരിപ്പിക്കുകയും ചെയ്ത ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷ് ആര്‍ കുറുപ്പ് അറസ്റ്റിലായിട്ടും, അതേ ചിത്രം ദേശീയ തലത്തില്‍ പ്രചരിപ്പിക്കുകയാണ് ബിജെപി.

ദേശീയതലത്തില്‍ സേവ് ശബരിമല എന്ന ക്യാംപെയ്‌നില്‍ ഉപയോഗിക്കുന്നതും ഈ വ്യാജ ചിത്രമാണ്. ഇന്നലെ നടന്ന സേവ് ശബരിമല പരിപാടിയുടെ ബാനറിലെ ചിത്രം ഇതായിരുന്നു. ബിജെപി ഡല്‍ഹി വക്താവ് തജീന്ദര്‍പാല്‍ സിംഗ് ബഗ്ഗ ചിത്രം ട്വിറ്ററില്‍ പ്രചരിച്ച ചിത്രം ഇത് തന്നെയാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി അധ്യക്ഷന്‍ അമിത്ഷാ, ദില്ലി അധ്യക്ഷന്‍ മനോജ് തിവാരി, കേന്ദ്രമന്ത്രി സ്മൃതി ഇറാനി തുടങ്ങിയവരെയെല്ലാം ടാഗ് ചെയ്തുകൊണ്ടാണ് തജീന്ദര്‍പാല്‍ സിംഗ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഒരു ലക്ഷത്തിലധികം സ്റ്റിക്കറുകളും പോസ്റ്ററുകളും ഇതേ ചിത്രം ഉപയോഗിച്ച് സേവ് ശബരിമലയെന്ന പേരില്‍ ബിജെപി ഡല്‍ഹി ഘടകം പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആര്‍എസ്എസ് ബുദ്ധിയില്‍ ഉണ്ടായ ചിത്രം വ്യാജമാണെന്ന് തെളിഞ്ഞിട്ടും ദേശീയ തലത്തില്‍ വ്യാജ ചിത്രം പ്രചരിപ്പിച്ച് ജനങ്ങളെ കബളിപ്പിക്കുകയാണ് ബിജെപി ഡല്‍ഹി ഘടകവും ദേശീയ നേതൃത്വവും.

Exit mobile version