സുഷമാ സ്വരാജിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സിനിമാ ലോകം

അന്തരിച്ച ഇന്ത്യന്‍ മുന്‍ വിദേശകാര്യ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സുഷമസ്വരാജിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സിനിമാ താരങ്ങള്‍

അന്തരിച്ച ഇന്ത്യന്‍ മുന്‍ വിദേശകാര്യ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സുഷമസ്വരാജിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സിനിമാ താരങ്ങള്‍. ഭാരതത്തിന്റെ ഉരുക്കു വനിതയ്ക്ക് ആദരാഞ്ജലികള്‍ എന്ന് എഴുതിയാണ് സുരേഷ് ഗോപി രംഗത്തിത്തിയത്.


സുഷമാജിക്ക് പ്രാര്‍ഥനകള്‍, നമ്മുടെ കാലത്തെ കരുത്തുറ്റ നേതാവ്, സ്ത്രീശാക്തീകരണത്തിന്റെ മാതൃക, ജനങ്ങളെ പ്രചോദിപ്പിച്ച രാഷ്ട്രീയനേതാവ് എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്. സുഷമസ്വരാജിന് ആധരവര്‍പ്പിച്ച് ഒട്ടേറെ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തിയിരുന്നു.


ഹൃദയാഘാതെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയാണ് സുഷമ സ്വരാജിനെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


ആദ്യ നരേന്ദ്ര മോഡി മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയായിരുന്നു സുഷമ സ്വരാജ്. ഡല്‍ഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയും ഹരിയാനയിലെ പ്രായം കുറഞ്ഞ മന്ത്രിയുമായിരുന്നു.

Exit mobile version