മഴ കനത്തതോടെ ജനവാസ പ്രദേശത്ത് മുതലകള്‍ എത്തി; അതിസാഹസികമായി പിടികൂടി നാട്ടുകാര്‍

വനം വകുപ്പിന്റെയും എന്‍ജിഒ പ്രവര്‍ത്തകരുടെയും സാന്നിദ്ധ്യത്തിലാണ് മുതലയെ പിടികൂടിയത്

വഡോദര: ശക്തമായ മഴയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഗുജറാത്തില്‍ പെയ്യുന്നത്. പലയിടത്തും കനത്ത മഴയെ തുടര്‍ന്ന് വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. അത്തരത്തില്‍ ഗുജറാത്തിലെ വഡോദരയില്‍ രൂപപ്പെട്ട വെള്ളക്കെട്ടില്‍ ഒരു രക്ഷാപ്രവര്‍ത്തനം നടന്നു.

ശക്തമായ മഴയില്‍ രൂപപ്പെട്ട വെള്ളക്കെട്ടില്‍ എത്തിയ മുതലയെയാണ് ആളുകള്‍ മണിക്കൂറുകളോളം സമയം എടുത്ത് രക്ഷപ്പെടുത്തിയത്. വനം വകുപ്പിന്റെയും എന്‍ജിഒ പ്രവര്‍ത്തകരുടെയും സാന്നിദ്ധ്യത്തിലാണ് മുതലയെ പിടികൂടിയത്. മൂന്ന് മുതലകളെ ആണ് വെള്ളക്കെട്ടില്‍ നിന്ന് പിടികൂടിയത്.

മഴ കനത്തതോടെ ദികളിലെ ജലനിരപ്പ് ഉയര്‍ന്നതാണ് മുതലകള്‍ ജനവാസകേന്ദ്രത്തില്‍ വരാന്‍ കാരണം. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിനോടകം നിരവധി പേര്‍ മുതലയെ കണ്ടിരുന്നു. ഗരത്തിന് സമീപത്തുകൂടി ഒഴുകുന്ന വിശ്വമിത്ര നദി കരകവിഞ്ഞ് ഒഴുകിയതാണ് മുതലകള്‍ നഗരത്തില്‍ പ്രത്യക്ഷപ്പെടാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.

കനത്ത മഴയില്‍ ഇതിനോടകം നാല് പേരാണ് കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് പേരെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. 24 മണിക്കൂറിനുള്ളില്‍ 500 മില്ലി മീറ്റര്‍ മഴയാണ് വഡോദരയില്‍ ലഭിച്ചത്.

Exit mobile version