മംഗലാപുരത്ത് നിന്ന് ചെന്നൈയിലേക്ക് ഒരു സ്‌പെഷ്യല്‍ ട്രെയിന്‍

കോഴിക്കോട്: ഞായറാഴ്ച മംഗലാപുരത്ത് നിന്ന് ചെന്നൈയിലേക്ക് കാലിയായി ഒരു സ്പെഷ്യല്‍ ട്രെയിന്‍. മംഗലാപുരത്തുനിന്നും തമിഴ്‌നാട്ടിലെ താമ്പരത്തേക്ക് പോവുന്ന 06040 ട്രെയിനിലാണ് നിരവധി സീറ്റുകള്‍ ലഭ്യമായുള്ളത്.

മംഗലാപുരത്ത് നിന്നും പുറപ്പെടുന്ന ട്രെയിനിന് കാസര്‍കോട്, കണ്ണൂര്‍, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, പാലക്കാട്, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പേട്ട, കാട്പാടി, ആര്‍ക്കോണം, ചെന്നൈ എഗ്മോര്‍, താമ്പരം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകള്‍.

Exit mobile version