മരങ്ങള്‍ക്ക് ഫസ്റ്റ് എയിഡ് നല്‍കാന്‍ ഗ്രീന്‍ ആംബുലന്‍സുകള്‍

മരങ്ങളുടെ മുറിവുണക്കാനും പ്രകൃതിയെ സംരക്ഷിക്കുന്നതിനുമായി മൂന്ന് ആംബുലന്‍സുകളാണ് സജ്ജമാക്കിയിരിക്കുന്നത്

മരങ്ങള്‍ക്ക് ഫസ്റ്റ് എയിഡ് നല്‍കാന്‍ ഗ്രീന്‍ ആംബുലന്‍സുമായി ചെന്നൈയിലെ പരിസ്ഥിതി പ്രവര്‍ത്തകന്‍. മരങ്ങളുടെ മുറിവുണക്കാനും പ്രകൃതിയെ സംരക്ഷിക്കുന്നതിനുമായി മൂന്ന് ആംബുലന്‍സുകളാണ് സജ്ജമാക്കിയിരിക്കുന്നത്. പുതിയ പദ്ധതി ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം.

ചെന്നൈയില്‍നിന്നുമുള്ള പരിസ്ഥിതി പ്രവര്‍ത്തകനായ ഡോക്ടര്‍ അബ്ദുല്‍ ഖാനിയാണ് പദ്ധയുടെ പിന്നില്‍.ജൂണ്‍ 5നാണ് ആംബുലന്‍സുകള്‍ യാത്ര ആരംഭിച്ചത്. തുടര്‍ന്ന് രണ്ട് മാസത്തോളം സമയമെടുത്താണ് ഡല്‍ഹിയില്‍ എത്തുക. വര്‍ധ, ഗജ ചുഴലിക്കാറ്റുകള്‍ക് ശേഷം തമിഴ്‌നട്ടില്‍ മരങ്ങള്‍ക്കുണ്ടായ ആഘാതം പരിഹരിക്കുക എന്നതാണ് ആംബുലന്‍സിന്റെ പ്രഥമ ലക്ഷ്യം.

പോകുന്ന വഴികളില്‍ മരങ്ങള്‍ക്ക് ആവശ്യമായ പരിപാലനവും ഫസ്റ്റ് എയിഡും നല്‍കും,സ്‌കൂളുകളും കോളേജുകളും ഉള്‍പ്പടെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങളിലും യാത്രക്കിടെ ട്രീ ആംബുലന്‍സുകള്‍
എത്തും.വിദ്യാര്‍ത്ഥികള്‍ക്ക് ബോധവത്കരണം നല്‍കുകയും വൃക്ഷ തൈകള്‍ വിതരണം ചെയ്യുകയുമാണ് വിദ്യാഭാസ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

Exit mobile version