ദുബായിയിലുണ്ടായ ബസ് അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം എട്ടായി

അപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു

ദുബായ്: ദുബായിയില്‍ ഉണ്ടായ ബസ് അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം എട്ടായി. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമാണ് അപകടം ഉണ്ടായത്. അപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ദീപകുമാര്‍, ജമാലുദ്ദീന്‍, ഉമ്മര്‍ ചോനക്കടവത്ത്, നബീല്‍ ഉമ്മര്‍ ചോനക്കടവത്ത്, രാജന്‍ പുതിയപുരയില്‍, കിരണ്‍ ജോണി വള്ളിത്തോട്ടത്തില്‍, വിമല്‍ കുമാര്‍ കാര്‍ത്തികേയന്‍ എന്നിവരാണ് മരിച്ച മലയാളികള്‍. ദീപകുമാറിന്റെ ഭാര്യ ആതിരയും നാലുവയസുള്ള മകനും പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

മസ്‌കത്തില്‍ നിന്ന് ദുബൈയിലേക്ക് വന്ന ഒമാന്‍ ഗതാഗത വകുപ്പ് വക ബസാണ് റാഷിദീയ മെട്രോ സ്റ്റേഷന് സമീപം അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ രണ്ട് പാകിസ്താനികളേയും ഒരു ഒമാന്‍ പൗരനേയും ഒരു അയര്‍ലന്റ് സ്വദേശിയേയും തിരിച്ചറിഞ്ഞിട്ടുണ്ട്.

Exit mobile version