ഹിമാലയന്‍ വയാഗ്ര തേടിപ്പോയ 8 പേര്‍ മരിച്ചു

ഏഷ്യന്‍, അമേരിക്കന്‍ വിപണികളില്‍ ഗ്രാമിന് 100 ഡോളര്‍ വരെയാണ് ഇതിന്റെ വില. ഒരു കിലോഗ്രാമിനു ഏകദേശം 70 ലക്ഷം ഇന്ത്യന്‍ രൂപ

കാത്ത്മണ്ഡു: നേപ്പാളിലെ ദോല്പയില്‍ ഔഷധ ഗുണങ്ങളുള്ള അപൂര്‍വയിനം ഫംഗസായ ഹിമാലയന്‍ വയാഗ്ര (കാറ്റര്‍പില്ലര്‍ ഫംഗസ് )ശേഖരിക്കാന്‍ പോയ എട്ടുപേര്‍ മരിച്ചു. സംയോഗാസക്തിയുണ്ടാക്കുന്ന ഔഷധമെന്ന് പേരുകേട്ട യര്‍സഗുംബ 10,000 അടി ഉയരത്തിലുള്ള ഹിമാലയന്‍ മലനിരകളില്‍ മാത്രമാണ് ഉണ്ടാകുന്നത്. ഒരാഴ്ചയ്ക്കിടെയാണ് എട്ടുപേര്‍ കാറ്റര്‍പില്ലര്‍ ഫംഗസ് ശേഖരിക്കുന്നതിനിടെ കൊല്ലപ്പെട്ടത്.

5 പേര്‍ ഉയരത്തിലുണ്ടാകുന്ന അസുഖം മൂലമാണ് മരിച്ചത്. മറ്റു രണ്ട്‌പേര്‍ ഫംഗസ് ശേഖരിക്കുന്നതിനിടെ കുന്നില്‍ നിന്നും കാല് വഴുതി വീണും മരിക്കുകയായിരുന്നു. ഫംഗസ് ശേഖരിക്കാനെത്തിയ മാതാവിനൊപ്പം എത്തിയ ഒരു കുട്ടിയും മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

എല്ലാ വേനല്‍കാലത്തും അമൂല്യമായ വസ്തു തേടി ആളുകള്‍ ഹിമാലയം കയറാറുണ്ട്. ഏഷ്യന്‍, അമേരിക്കന്‍ വിപണികളില്‍ ഗ്രാമിന് 100 ഡോളര്‍ വരെയാണ് ഇതിന്റെ വില. ഒരു കിലോഗ്രാമിനു ഏകദേശം 70 ലക്ഷം ഇന്ത്യന്‍ രൂപ.

Exit mobile version