സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വന്‍കുതിപ്പ്

കൊച്ചി: നീണ്ട ഇടവേളക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വന്‍കുതിപ്പ്. പവന് 200 രൂപ കൂടി 23,720 എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 2,965 രൂപ എന്ന നിരക്കിലാണ് വ്യാപാരം. കഴിഞ്ഞ അഞ്ച് ദിവസമായി സ്വര്‍ണ്ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. ആഗോള വിപണിയിലെ വ്യതിയാനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

ഈ മാസം ആദ്യദിനം തന്നെ സ്വര്‍ണ്ണ വിലയില്‍ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് 24,200 രൂപയും കുറഞ്ഞ നിരക്ക് 23,480 രൂപയുമാണ്.

അതേസമയം വെള്ളി വിലയില്‍ നേരിയ കുറവ് ഉണ്ടായിട്ടുണ്ട്. ഗ്രാമിന് 39.44 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു കിലോ വെള്ളിക്ക് 39,440 രൂപ എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത.്

Exit mobile version