നവ വധു വിവാഹത്തിന് കാര്‍മ്മികത്വം വഹിച്ച പൂജാരിയോടൊപ്പം ഒളിച്ചോടി

വിവാഹ ശേഷം രണ്ട് ആഴ്ച്ചയ്ക്ക് ശേഷമാണ് വിനോദ് മഹാരാജ എന്നായാള്‍ക്കൊപ്പം നവ വധു ഒളിച്ചോടി പോയത്

ഭോപ്പാല്‍: മധ്യപ്രദേശ് ശിര്‍നോജില്‍ വിവാഹത്തിന് കാര്‍മ്മികത്വം വഹിച്ച പൂജാരിക്കൊപ്പം വധു ഒളിച്ചോടി. വിവാഹ ശേഷം രണ്ട് ആഴ്ച്ചയ്ക്ക് ശേഷമാണ് വിനോദ് മഹാരാജ എന്നായാള്‍ക്കൊപ്പം നവ വധു ഒളിച്ചോടി പോയത്. മെയ് ഏഴിനായിരുന്നു 21 കാരിയുടെ വിവാഹം.

യുവതി വിവാഹ ശേഷം മൂന്നാം നാള്‍ ആചാരമനുസരിച്ച് വരന്റെ വീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്ക് വന്നു. ശേഷം 23-ാം തിയതി തന്റെ വീട്ടില്‍ നിന്ന് വരന്റെ വീട്ടിലേക്കെന്ന് പറഞ്ഞ പോയെ യുവതിയെ കാണാതാകുകയായിരുന്നു. തുടര്‍ന്ന് മകളെ കാണാനില്ലെന്ന് കാണിച്ച് യുവതിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി.

അതേദിവസം യുവതിയെ കാണാതായ ദിവസം ശിര്‍നോജില്‍ നടന്നൊരു വിവാഹത്തില്‍ വിനോദ് കര്‍മ്മികത്വം വഹിക്കാന്‍ എത്താതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും ഒളിച്ചോടിയ വിവരം പുറം ലോകം അറിയുന്നത്.

കഴിഞ്ഞ രണ്ട് വര്‍ഷമായി യുവതിയും വിനോദും തമ്മില്‍ പ്രണയത്തിലാണ്. ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണവും 30000 രൂപയും എടുത്താണ് യുവതി വിനോദിനൊപ്പം പോയത്. അതേസമയം വിനോദ് വിവാഹത്തിനാണെന്നും അതില്‍ രണ്ട് കുട്ടികളുമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Exit mobile version