വിമാനം അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

മുംബൈ:തിങ്കളാഴ്ച വൈകുന്നേരം ദില്ലിയില്‍നിന്നെത്തിയ വിമാനമാണ് അപകടത്തിപ്പെട്ടത്. ഷിര്‍ദി വിമാനത്താവളത്തില്‍ സ്‌പൈസ് ജെറ്റ് വിമാനം റണ്‍വേ മറികടന്നു. റണ്‍വേ പരിധി കടന്ന് 40 മീറ്റര്‍ പിന്നിട്ടാണ് വിമാനം നിന്നത്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും പ്രശ്‌നങ്ങളില്ലെന്നും പൈലറ്റിന്റെ കൈപ്പിഴയാണെന്നും അധികൃതര്‍ അറിയിച്ചു. വിമാനത്തിന്റെ സര്‍വിസ് റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു.

Exit mobile version