വീടിനുള്ളില്‍ പിഞ്ചുകുഞ്ഞ് മരിച്ച നിലയിൽ; ദുരൂഹത തുടരുന്നു

വീട്ടിലെ കിടപ്പുമുറിയില്‍ ഉറങ്ങികിടക്കുകയായിരുന്ന കുട്ടിയെ ചലനമില്ലാത്ത സാഹചര്യത്തില്‍ കണ്ടെത്തുകയായിരുന്നു

ചേര്‍ത്തല: ചേര്‍ത്തലയില്‍ ഉറങ്ങി കിടന്നിരുന്ന പിഞ്ചുകുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി. പട്ടണക്കാട് ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് കൊല്ലംവെളി കോളനിയില്‍ ഷാരോണിന്റെയും ആതിരയുടെയും പതിനഞ്ചുമാസമായ പെണ്‍കുട്ടിയാണ് മരിച്ചത്.

ഇന്നലെ ഉച്ചവരെ കോളനിയില്‍ ഓടികളിച്ചിരുന്ന 15 മാസം പ്രായമായ ആദിഷ ഒന്നരയോടെയാണ് ചലനമറ്റനിലയില്‍ കണ്ടെത്തിയത്. വീട്ടിലെ കിടപ്പുമുറിയില്‍ ഉറങ്ങികിടക്കുകയായിരുന്ന കുട്ടിയെ ചലനമില്ലാത്ത സാഹചര്യത്തില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ കുട്ടിയെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

കുട്ടിയുടെ മരണത്തില്‍ ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് പട്ടണക്കാട് പോലീസെത്തി വിശദമായ പരിശോധന നടത്തി. എന്നാല്‍ കുട്ടിയുടെ പ്രാഥമിക പരിശോധനയില്‍ ചുണ്ടിലെ ഒരു പാട് ഒഴികെ കുട്ടിയുടെ ശരീരത്തില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായിട്ടില്ല.

തുടര്‍ന്ന് ഇന്ന് വണ്ടാനത്ത് പോലീസ് സര്‍ജ്ജന്റെ സാന്നിധ്യത്തില്‍ മൃതദേഹം പരിശോധന നടത്തും. വീട്ടിലെ സാഹചര്യങ്ങളും പരിശോധിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.

Exit mobile version