ബിജെപിക്ക് വോട്ട് ചോദിച്ച് ദീപികയും രണ്‍വീറും; വ്യാജ ചിത്രങ്ങള്‍ വൈറല്‍

മോഡി വീണ്ടും വരണം, ബിജെപിക്ക് വോട്ട് ചെയ്യു എന്ന് ഇരുവരും ആവശ്യപ്പെടുന്ന തരത്തിലാണ് വ്യാജ പ്രചരണം.

പട്‌ന: ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ സോഷ്യല്‍മീഡിയയില്‍ വ്യാജന്‍മാരുടെ ശല്യം രൂക്ഷമാകുന്നു. യുവാക്കളുടെ വോട്ടു ബാങ്കുകളെ ലക്ഷ്യമിടുന്ന സൂപ്പര്‍താരങ്ങളുടെ വ്യാജ ചിത്രങ്ങളാണ് ഇത്തവണ സോഷ്യല്‍ മീഡിയയില്‍ കൂടുതലായി പ്രചരിക്കുന്നത്. ഏറ്റവുമൊടുവിലായി ദിപിക പദുക്കണിന്റെയും ഭര്‍ത്താവ് രണ്‍വീറിന്റെയും ഒരു വ്യാജ ഫോട്ടൊയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

മോഡി വീണ്ടും വരണം, ബിജെപിക്ക് വോട്ട് ചെയ്യു എന്ന് ഇരുവരും ആവശ്യപ്പെടുന്ന തരത്തിലാണ് വ്യാജ പ്രചരണം. ചിത്രങ്ങള്‍ വ്യജമാണെന്ന് സോഷ്യല്‍ മീഡിയ തന്നെ ചൂണ്ടികാട്ടിയിട്ടുണ്ട്. എന്നാലും ബിജെപിക്ക് വോട്ട് ചോദിക്കുന്ന താരദമ്പതികളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ‘ഒരു വട്ടം കൂടി മോഡി’ എന്ന പ്രചരണം നടക്കുന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് വ്യാജന്‍ സജീവമായിരിക്കുന്നത്.

Exit mobile version