യുവതിയുടെ കണ്ണില്‍ നിന്നും ജീവനുള്ള നാല് തേനീച്ചകളെ ഡോക്ടര്‍മാര്‍ നീക്കം ചെയ്തു

വിയര്‍പ്പ് തേനീച്ചകള്‍ എന്ന് വിളിക്കുന്ന ഒരു തരം തേനീച്ചകളെയാണ് കണ്ണില്‍ നിന്നും പുറത്തെടുത്തത്. തേനീച്ചകളുടെ കാലിന് 4 മില്ലി മീറ്റര്‍ നീളം ഉണ്ടെന്നാണ് യിവതിയെ ചികിത്സിച്ച ഡോക്ടര്‍ ഹോങ്ങ് ചീ പറഞ്ഞത്.

തായ്‌പേയി: യുവതിയുടെ കണ്ണില്‍ നിന്നും ജീവനുള്ള നാല് തേനീച്ചകളെ ഡോക്ടര്‍മാര്‍ നീക്കം ചെയ്തു. തായ്‌വാനിലെ ഫൂയീന്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണ് 28കാരി ഹീയുടെ കണ്ണില്‍ ജീവിച്ചിരുന്ന നാല് തേനീച്ചകളെ നീക്കം ചെയ്തത്.

വിയര്‍പ്പ് തേനീച്ചകള്‍ എന്ന് വിളിക്കുന്ന ഒരു തരം തേനീച്ചകളെയാണ് കണ്ണില്‍ നിന്നും പുറത്തെടുത്തത്. തേനീച്ചകളുടെ കാലിന് 4 മില്ലി മീറ്റര്‍ നീളം ഉണ്ടെന്നാണ് യുവതിയെ ചികിത്സിച്ച ഡോക്ടര്‍ ഹോങ്ങ് ചീ ബിബിസിയോട് പറഞ്ഞത്. മനുഷ്യന്‍ അടക്കമുള്ളവയുടെ വിയര്‍പ്പ് ഗ്രന്ധികള്‍ ഇവയെ ആകര്‍ഷിക്കും. ചിലപ്പോള്‍ ഇവ കണ്ണീരും കുടിക്കും ഇത്തരത്തില്‍ കണ്ണില്‍ എത്തിയിരിക്കാനാണ് സാധ്യത.

അടുത്തിടെ യുവതി കുടുംബാംഗങ്ങളോടൊപ്പം ഒരു ആഘോഷത്തില്‍ പങ്കെടുത്തിരുന്നപ്പോള്‍ പൊടിക്കാറ്റ് ഉണ്ടാവുകയും യുവതിയുടെ കണ്ണില്‍ പൊടി വീഴുകയും ചെയ്തിരുന്നു. ഈ കാറ്റിലാകാം തേനീച്ചകള്‍ കണ്ണില്‍ എത്തിയതെന്നാണ് കരുതുന്നത്.

ചില മണിക്കൂറുകള്‍ കണ്ണ് തടിച്ച് വന്നതോടെ ദക്ഷിണ തായ്‌വാനിലെ ആശുപത്രിയില്‍ യുവതി ചികില്‍സ തേടി. തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ തേനീച്ചകളുടെ കാല് കണ്ടത്. അവര്‍ക്ക് കണ്ണ് പൂര്‍ണ്ണമായും അടയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല.

കൃത്യമായ ചികിത്സയിലൂടെ വളരെ ശ്രദ്ധാപൂര്‍വ്വം തേനീച്ചകളുടെ കാലുകളില്‍ പിടിച്ചാണ് പുറത്തെടുത്തതെന്ന് ആശുപത്രിയിലെ കണ്ണുവിഭാഗം പ്രഫസറായ ഡോ. ഹോങ്ങ് പറഞ്ഞു. തേനീച്ചകളെ നീക്കം ചെയ്ത് പൂര്‍ണ്ണമായും സുഖമായ യുവതി ആശുപത്രി വിട്ടു.

Exit mobile version