രാജ്യദ്രോഹക്കുറ്റം; വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ ജില്ലാ സെഷന്‍സ് കോടതി

മലപ്പുറം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇവര്‍ക്ക് കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു

മഞ്ചേരി: രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ മഞ്ചേരി സെഷന്‍സ് കോടതി. രാജ്യദ്രോഹം പോലുള്ള ഗുരുതരമായ കേസുകളില്‍ ജാമ്യം നല്‍കാന്‍ കീഴ്‌ക്കോടതികള്‍ക്ക് അധികാരമില്ലെന്നും ജില്ലാ സെഷന്‍സ് കോടതി ചൂണ്ടിക്കാട്ടി.

മാര്‍ച്ച് അഞ്ചിന് ജില്ലാ സെഷന്‍സ് കോടതി കേസ് പരിഗണിക്കും. മലപ്പുറം ഗവണ്‍മെന്റ് കോളേജ് ക്യാംപസില്‍ കാശ്മീരിനെ സ്വതന്ത്രമാക്കണമെന്ന പോസ്റ്റര്‍ പതിച്ചതിനാണ് വിദ്യാര്‍ത്ഥികളായ റിന്‍ഷാദ്, മുഹമ്മദ് ഫാരിസ് എന്നിവരെ പ്രിന്‍സിപ്പലിന്റെ പരാതിയില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇവര്‍ക്ക് കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു.

Exit mobile version