കുഞ്ചാക്കോ ബോബന് നേരെയുള്ള വധശ്രമം; പ്രതി മാനസിക രോഗിയെന്ന് പോലീസ്

കൊച്ചി: ചലച്ചിത്രതാരം കുഞ്ചാക്കോ ബോബനുനേരെയുള്ള വധശ്രമത്തിനു പിന്നില്‍ മുന്‍വൈരാഗ്യമില്ലെന്നും ആക്രമിച്ചയാള്‍ മാനസിക പ്രശ്നമുള്ളയാളാണെന്നും എറണാകുളം സൗത്ത് പോലീസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് വധശ്രമവുമായി ബന്ധപ്പെട്ട് വൃദ്ധനെ പോലീസ് അറസ്റ്റു ചെയ്തത്. ഫോര്‍ട്ട് കൊച്ചി മൂലങ്കുഴി അതിക്കുഴി വീട്ടില്‍ സ്റ്റാന്‍ലി ജോസഫ് (76) ആയിരുന്നു അറസ്റ്റിലായത്. സ്റ്റാന്‍ലിയ്ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. അദ്ദേഹത്തെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Exit mobile version