‘വന്ദേഭാരത്’; രാജ്യത്തെ ഏറ്റവും വേഗമേറിയ ട്രെയിന്‍ വെള്ളിയാഴ്ച്ച മുതല്‍ ഓടി തുടങ്ങും

വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ടിക്കറ്റ് നിരക്കുകളും ഇന്ത്യന്‍ റെയില്‍വേ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പൂര്‍ണ്ണമായും ശീതീകരിച്ച കോച്ചുകളുള്ള ട്രെയിന്‍ ഓടാന്‍ പ്രത്യേക എന്‍ജിന്റെ ആവശ്യമില്ല എന്നതാണ് ഇതിന്റെ പ്രത്യേകത

ന്യൂഡല്‍ഹി: പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച രാജ്യത്തെ ഏറ്റവും വേഗമേറിയ ട്രെയിനായ വന്ദേ ഭാരത് വെള്ളിയാഴ്ച മുതല്‍ ഓടിത്തുടങ്ങും. ചെന്നൈയിലെ ഇന്റഗ്രേറ്റഡ് കോച്ച് ഫാക്ടറിയില്‍ തദ്ദേശീയമായി നിര്‍മിച്ച ട്രെയിനിന് 160 കിലോമീറ്ററാണ് പരമാവധി വേഗം.

97 കോടി രൂപ ചെലവില്‍ 18 മാസം കൊണ്ടാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ട്രെയിന്‍ ഉത്ഘാടനം ചെയ്യുക. വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ടിക്കറ്റ് നിരക്കുകളും ഇന്ത്യന്‍ റെയില്‍വേ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പൂര്‍ണ്ണമായും ശീതീകരിച്ച കോച്ചുകളുള്ള ട്രെയിന്‍ ഓടാന്‍ പ്രത്യേക എന്‍ജിന്റെ ആവശ്യമില്ല എന്നതാണ് ഇതിന്റെ പ്രത്യേകത.

മെട്രോ ട്രെയിനുകളുടെ മാതൃകയില്‍ കോച്ചുകള്‍ക്ക് അടിയില്‍ ഘടിപ്പിച്ചിരിക്കുന്ന ഇലക്ട്രിക് മോട്ടോറുകളുടെ സഹായത്തോടെയാണ് ട്രെയിന്‍ ഓടുന്നത്. ഡല്‍ഹിയില്‍ നിന്നു വാരാണസി വരെ ചെയര്‍ കാര്‍ ക്ലാസിന് 1850 രൂപയും എക്‌സ്‌ക്ലൂസീവ് ക്ലാസിന് 3,520 രൂപയുമാണ് ടിക്കറ്റ് വില. തിരിച്ചു വരുമ്പോള്‍ ഇതു 1,795 രൂപയും 3,470 രൂപയുമായി ചുരുങ്ങും.

അതെ റൂട്ടില്‍ സഞ്ചരിക്കുന്ന ശതാബ്ദി ഏക്‌സ്‌പ്രെസ്സിനേക്കാള്‍ 1.5 അധികം വേഗത്തിലാകും ‘വന്ദേഭാരത് സഞ്ചരിക്കുക.ചെയര്‍ കാറില്‍ സഞ്ചരിക്കുന്നവരില്‌നിന്ന് ഇതിനു 344 രൂപയാകും ഈടാക്കുക. തിരിച്ചുള്ള സര്‍വീസിന് യഥാക്രമം 349 രൂപയും 288 രൂപയുമാകും വാങ്ങുക. നിലവില്‍ നഗരങ്ങളെ ബന്ധിപ്പിച്ച് സര്‍വീസ് നടത്തുന്ന ശതാബ്ദി ട്രെയിനുകള്‍ക്ക് പകരമായിരിക്കും പുതിയ വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് നടത്തുക.

vande bharat express india’s fastest train

Exit mobile version