മരിച്ചയാള്‍ക്ക് ജീവന്‍ നല്‍കിയ സംഭവം; പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ പറയുന്നതിങ്ങനെ….

പട്ടര്‍ കടവ് ജബ്ബാര്‍ ഫൈസി കാസര്‍ഗോഡ് വച്ചു മരിച്ചുവെന്നും മൃതദേഹം പാണക്കാട് കൊണ്ട് വന്നപ്പോള്‍ ഉമറലി ശിഹാബ് തങ്ങള്‍ ജബ്ബാര്‍ ഫൈസിയെ വിളിച്ചുണര്‍ത്തിയെന്നും വയലില്‍ മുഹമ്മദ്മോന്‍ ഹാജിയാര്‍ പ്രസംഗത്തില്‍ പറഞ്ഞിരുന്നു

മലപ്പുറം: പാണക്കാട് ഉമറലി ശിഹാബ് തങ്ങള്‍ മരിച്ചയാളക്ക് ജീവിന്‍ നല്‍കി എന്നത് വ്യാജവാര്‍ത്തയാണെന്ന് ഉമറല തങ്ങളുടെ മകനും എസ്‌കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റുമായ ഹമീദലി ശിഹാബ് തങ്ങള്‍.
ഇത്തരം വ്യാജ കഥകള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രോഗാവസ്ഥയിലുണ്ടായിരുന്ന സമയത്ത് ജബ്ബാര്‍ ഫൈസി എന്ന് യുവാവന് പിതാവില്‍ നിന്ന് ചികിത്സ ലഭിച്ചിട്ടുണ്ടാകാം എന്നാല്‍ മരിച്ചയാളെ ജീവിപ്പിച്ചു എന്ന് പറയുന്നത് വ്യാജമാണ് എന്ന് ഹമീദലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.

പട്ടര്‍ കടവ് ജബ്ബാര്‍ ഫൈസി കാസര്‍ഗോഡ് വച്ചു മരിച്ചുവെന്നും മൃതദേഹം പാണക്കാട് കൊണ്ട് വന്നപ്പോള്‍ ഉമറലി ശിഹാബ് തങ്ങള്‍ ജബ്ബാര്‍ ഫൈസിയെ വിളിച്ചുണര്‍ത്തിയെന്നും വയലില്‍ മുഹമ്മദ്മോന്‍ ഹാജിയാര്‍ പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

എന്നാല്‍ പ്രസംഗം സാമൂഹിക മാധ്യമങ്ങള്‍ ചര്‍ച്ചയായതോടെയാണ് ഹമീദലി ശിഹാബ് തങ്ങള്‍ സത്യവസ്ത അറിയിച്ച് രംഗ്ത്ത വന്നത്. അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല എന്നാണ് അന്വേഷണത്തില്‍ ബോധ്യമായതെന്നും അദ്ദേഹം പറഞ്ഞു. വീഡിയോ കാണാം:

Exit mobile version