നന്മയെ മനസിലാക്കാത്ത വൃത്തികെട്ട മനസ്സ്; കാന്‍സര്‍ രോഗികള്‍ക്ക് മുടി നല്‍കിയതിനെ വിമര്‍ശിച്ചവര്‍ക്ക് ചുട്ട മറുപടിയുമായി ഭാഗ്യലക്ഷ്മി

മുടി ദാനം ചെയ്ത ലോകത്തിലെ ആദ്യ വ്യക്തി താനല്ലെന്നും വിമര്‍ശിക്കുന്നവരുടെ വിഷയം അതല്ല, വ്യക്തിയാണെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി

കാന്‍സര്‍ രോഗികള്‍ക്ക് മുടി ദാനം ചെയ്തതിനെ വിനര്‍ശിച്ചവര്‍ക്ക് മറുപടിയുമായി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷമി. മുടി ദാനം ചെയ്ത ലോകത്തിലെ ആദ്യ വ്യക്തി താനല്ലെന്നും വിമര്‍ശിക്കുന്നവരുടെ വിഷയം അതല്ല, വ്യക്തിയാണെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി. തന്റെ ഫോട്ടോ ചേര്‍ത്ത് വാര്‍ത്ത നല്‍കിയവരുടേത് നന്മയെ മനസിലാക്കാത്ത വൃത്തികെട്ട മനസാണെന്നും ഭാഗ്യലക്ഷ്മി ഫെയ്സ്ബുക്കില്‍ കുറിച്ചു.

മുടി ദാനം ചെയ്യതതിന് പിന്നാലെ ഭാഗ്യലക്ഷ്മിക്ക് നിരവധി ആളുകളാണ് അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിരുന്നു. മുടി ദാനം ചെയ്യുന്നവര്‍ അത് ക്യാന്‍സര്‍ രോഗികള്‍ക്ക് വേണ്ടിത്തന്നെയാണോ ലഭിക്കുന്നത് എന്ന് അന്വേഷിച്ചിട്ടുണ്ടോ എന്ന് ചിലര്‍ കമന്റിട്ടു. അതെസമയം ക്യാന്‍സര്‍ രോഗികളെ വെറുതെ വിടണമെന്നും ആവശ്യമില്ലാത്ത അവരെ വലിച്ചിഴയ്ക്കരുതെന്നും അഭിപ്രായമുണ്ടായി. ഇതിനുള്ള മറുപടിയാണ് ഭാഗ്യലക്ഷ്മി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്യതത്.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കാന്‍സര്‍ രോഗികളെ വെറുതേ വിടാന്‍ ഞാനവരെ എന്താ കെട്ടിയിട്ടിരിക്യാണോ?
നിങ്ങള്‍ക്ക് മുടി വേണ്ടെങ്കില്‍ വേണ്ട. മറ്റുളളവര്‍ക്ക് വേണോ വേണ്ടയോ എന്ന് അവരവര്‍ തീരുമാനിക്കട്ടെ. എല്ലാവരുടേയും അഭിപ്രായ വക്താവ് നമ്മളാവണ്ട.
ഞാന്‍ അവരോട് ദ്രോഹമൊന്നും ചെയ്തില്ലല്ലോ.. ഞാന്‍ മുടി വിറ്റ് കാശാക്കിയിട്ടുമില്ല.
മുടി ദാനം ചെയ്ത ലോകത്തെ ആദ്യത്തെ വ്യക്തി യും ഞാനല്ല
അപ്പോള്‍ വിഷയമല്ല പലരുടെയും വിഷയം. വ്യക്തിയാണ് വിഷയം…
അതുകൊണ്ടാണല്ലോ എന്റെ ഫോട്ടോ ചേര്‍ത്ത് വാര്‍ത്ത കൊടുത്തത്. നന്മയെ മനസിലാക്കാത്ത വൃത്തികെട്ട മനസ്സ്..

Exit mobile version