ചന്ദാ കൊച്ചാറിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത സിബിഐ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതിന് തൊട്ടുപിന്നാലെയാണ് റാഞ്ചിയിലേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍

മുംബൈ: ഐസിഐസിഐ ബാങ്ക് തട്ടിപ്പ് കേസില്‍ ചന്ദാ കൊച്ചാറിനെതിരെ എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്ത സിബിഐ ഉദ്യോഗസ്ഥനായ സുധാന്‍ശു ധര്‍ മിശ്രയെയാണ് സ്ഥലം മാറ്റിയത്. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതിന് തൊട്ടുപിന്നാലെയാണ് റാഞ്ചിയിലേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

വീഡിയോകോണ്‍ ഗ്രൂപ്പിന് അനധികൃതമായി കോടിക്കണക്കിന് രൂപ വായ്പ അനുവദിച്ചെന്ന പരാതിയിലാണ് ചന്ദാ കൊച്ചാറിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്.

Exit mobile version