‘ഓപ്പറേഷന്‍ സിന്ദൂറിലൂടെ രാജ്യം ലക്ഷ്യമിട്ടത് നടപ്പാക്കി’,

ന്യൂഡല്‍ഹി: കൃത്യതയോടെയും ജാഗ്രതയോടെയുമാണ് രാജ്യം പാക്കിസ്ഥാനെതിരെ തിരിച്ചടിച്ചതെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഓപ്പറേഷന്‍ സിന്ദൂറിലൂടെ രാജ്യം ലക്ഷ്യമിട്ടത് നടപ്പാക്കിയെന്നും പ്രതിരോധമന്ത്രി പറഞ്ഞു.

സൈനികരുടെ ആക്രമണത്തില്‍ ഒരു സാധാരണക്കാരന്‍ പോലും കൊല്ലപ്പെട്ടിട്ടില്ല. നമ്മുടെ പ്രിയപ്പെട്ടവരെ കൊന്നവരെയാണ് കൊന്നതെന്നും തിരിച്ചടിക്കാനുള്ള അവകാശം ഇന്ത്യ ഉപയോഗിച്ചെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ഓപ്പറേഷന്‍ സിന്ദൂര്‍ നടപ്പാക്കിയത് സേനയെ പൂര്‍ണമായി വിശ്വാസത്തിലെടുത്തായിരുന്നു തിരിച്ചടിയെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

Exit mobile version