മാവേലിക്കര: മാവേലിക്കരയില്‍ കര്‍ഷകനെ സൂര്യാഘാതമേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തെക്കേക്കര വരേണിക്കല്‍ വല്ലാറ്റ് വീട്ടില്‍ പ്രഭാകരന്‍ (73) ആണ് മരിച്ചത്. ബുധന്‍ ഉച്ചയോടെയാണ് മരിച്ചതെന്ന് കരുതുന്നു.
കുറത്തികാട് പാടശേഖരത്തിലെ ചിറക്ക് സമീപം പ്രഭാകരന് നെല്‍കൃഷിയുണ്ട്. കൃഷി നോക്കാനായി രാവിലെ ഏഴരയുടെ വീട്ടില്‍ നിന്ന് ഇറങ്ങിയതാണെന്ന് വീട്ടുകാര്‍ പറയുന്നു. രാത്രി ആയിട്ടും കാണാതായതോടെ പ്രദേശത്തും ബന്ധുക്കളുടെ വീട്ടിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.