ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം: ആലപ്പുഴയില്‍ രണ്ട് സ്‌കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി

ആലപ്പുഴ: ഗുരുതര വൈകല്യങ്ങളോടെ കുഞ്ഞു ജനിച്ചത്തില്‍ നടപടിയുമായി ആരോഗ്യ വകുപ്പ്. ലാബുകളുടെ ലൈസന്‍സ് റദ്ദാക്കിയതായി ആരോഗ്യ വകുപ്പ് ഔദ്യോഗിക വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.

ആരോഗ്യ മന്ത്രി നിയോഗിച്ച വിദഗ്ധ സംഘത്തിന്റെ നിര്‍ദേശ പ്രകാശം മിഡാസ്, ശങ്കേഴ്‌സ് എന്നീ ലാബുകളുടെ ആള്‍ട്രാ സൗണ്ട് സ്‌കാനിന്റെ പ്രവര്‍ത്തനം സീല്‍ ചെയ്യുകയായിരുന്നു.

നിയമപ്രകാരം സ്‌കാനിംഗിന്റെ റെക്കോര്‍ഡുകള്‍ രണ്ട് വര്‍ഷം സൂക്ഷിക്കണമെന്നാണ് നിബന്ധന. എന്നാല്‍, റെക്കോര്‍ഡുകള്‍ ഒന്നും തന്നെ സ്ഥാപനങ്ങള്‍ സൂക്ഷിച്ചിട്ടില്ലെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.

ആലപ്പുഴ ഡെപ്യൂട്ടി ഡിഎംഒ അനു വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘം നേരിട്ടത്തിയാണ് സ്‌കാനിങ് റൂമുകള്‍ സീല്‍ ചെയ്തത്. പൂര്‍ണ്ണമായും ലാബിന്റെ ലൈസന്‍സ് റദ്ദ് ചെയ്യുന്നത് അടക്കമുള്ള നടപടികള്‍ വിദഗ്ധ സംഘം ആരോഗ്യ മന്ത്രിയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷം തീരുമാനിക്കുമെന്ന് ഡെപ്യൂട്ടി ഡിഎംഒ അനുവര്‍ഗ്ഗീസ് പറഞ്ഞു.

Exit mobile version