കാതലേ കാതലേ…പാട്ട് കേട്ട് കണ്ണ് നിറഞ്ഞ് തൃഷ, പാടി കൈയ്യടി വാങ്ങി ഗോവിന്ദ് വസന്ത; വൈറലായി വീഡിയോ

96 എന്ന തമിഴ് ചിത്രവും അതിലെ കാതലേ കാതലേ എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ആ പാട്ട് വീണ്ടും ചര്‍ച്ചാ വിഷയമാകുകയാണ്. മലയാളിയായ ഗോവിന്ദ് വസന്ദ് ഗാനം ആലപിക്കുമ്പോള്‍ കണ്ണ് നിറയുന്ന തൃഷയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്.

മികച്ച സംഗീത സംവിധായകനുള്ള ബിഹൈന്‍വുഡ്സ് അവാര്‍ഡ്സ് ഗോവിന്ദ് സ്വന്തമാക്കിയിരുന്നു.തുടര്‍ന്ന് ഈ ഗാനം ആലപിക്കുകയായിരുന്നു. മനോഹരമായ ആലാപനം കേട്ട് 96ലെ നായികയായ തൃഷയുടെ കണ്ണ് നിറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമായി. നിറഞ്ഞ കൈയ്യടിയോടെയാണ് സദസ് ഗാനം സ്വീകരിച്ചത്.

വീഡിയോ കാണാം…

Exit mobile version