‘എന്റെ ഹെയര്‍ സ്റ്റൈലും മറ്റും കോപ്പിയടിച്ച് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നു, നിനക്കുള്ള അവസാന മുന്നറിയിപ്പാണ്’ തൃഷയ്ക്ക് മുന്നറിയിപ്പുമായി നടി മീര മിഥുന്‍

ചെന്നൈ: ചലച്ചിത്ര നടി തൃഷയ്‌ക്കെതിരെ വിമര്‍ശനവുമായി നടിയും മുന്‍ ബിഗ് ഹോസ് താരവുമായ മീര മിഥുന്‍. ട്വിറ്ററിലൂടെയാണ് താരത്തെ വിമര്‍ശനവുമായി മീര മിഥുന്‍ രംഗത്ത് വന്നിരിക്കുന്നത്. തൃഷ തന്റെ ഹെയര്‍ സ്‌റ്റൈലും മറ്റും കോപ്പിയടിച്ച് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നുവെന്നാണ് മീരയുടെ ആരോപണം.

തന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഉപയോഗിക്കുന്നതാണെന്നും ഇവര്‍ അവകാശപ്പെടുന്നുണ്ട്. ‘തൃഷ, നിനക്കുളള അവസാന മുന്നറിയിപ്പാണ്. ഇനി ചിത്രങ്ങള്‍ ഫോട്ടോഷോപ്പ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചാല്‍ വിവരം അറിയും. നിങ്ങള്‍ക്കറിയാം ഞാന്‍ ഇതെന്തുകൊണ്ടാണ് പറഞ്ഞതെന്ന്. വളരാന്‍ പഠിക്കൂ.’ മീര കുറിക്കുന്നു.

സംഭവത്തില്‍ തൃഷ ഇതുവരെ പ്രതികരിച്ചിട്ടില്ല. തമിഴ് ബിഗ് ബോസ് റിയാലിറ്റി ഷോയിലെ വിവാദ നായികയായിരുന്നു മീര.

Exit mobile version