രാജ്യത്ത് സിംഹങ്ങളുടെ എണ്ണം കൂടുന്നു, അഭിമാനം തോന്നുന്നു, രാജകീയ പ്രൗഢിയുള്ള സിംഹങ്ങളെ ആഘോഷിക്കാനുള്ള അവസരമാണ് ഇന്നെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് സിംഹങ്ങളുടെ എണ്ണത്തില്‍ ഇപ്പോള്‍ ക്രമാനുഗതമായ വര്‍ദ്ധനവുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. സിംഹങ്ങളെ ആഘോഷിക്കാനുള്ള അവസരമാണ് ഇന്നെന്നും ലോക സിംഹ ദിനത്തില്‍ വന്യജീവികളുടെ സംരക്ഷണ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ട് മോഡി പറഞ്ഞു.

ഏഷ്യാറ്റിക് സിംഹങ്ങളുടെ ആവാസ കേന്ദ്രമായി ഇന്ത്യ മാറിയിരിക്കുകയാണ്. അതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും നമ്മുടെ ഹൃദയങ്ങളെ ശക്തിയും മഹത്വവും കൊണ്ട് ആകര്‍ഷിക്കുന്ന രാജകീയ പ്രൗഢിയുള്ള സിംഹങ്ങളെ ആഘോഷിക്കാനുള്ള അവസരമാണ് ഇന്നെന്നും പ്രധാനമന്ത്രി പറഞ്ഞു.

also read: സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് അപകടം, ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍വശത്തെ ബോഡിക്കുള്ളില്‍ കുടുങ്ങി സ്‌കൂട്ടര്‍, യുവതിക്കും യുവാവിനും ദാരുണാന്ത്യം

”കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയില്‍ സിംഹങ്ങളുടെ എണ്ണത്തില്‍ ക്രമാനുഗതമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. സിംഹങ്ങളുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു” എന്നും മോഡി പറഞ്ഞു.

”വരും തലമുറകളിലേക്ക് അവ കൂടുതല്‍ അഭിവൃദ്ധിപ്പെടുമെന്ന് ഉറപ്പാക്കിക്കൊണ്ട് നമുക്ക് അവരെ സംരക്ഷിക്കുകയും ചെയ്യാമെ’ന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Exit mobile version