പന്നിപ്പനി പടര്‍ന്നുപിടിക്കുന്നു; ആറുപേര്‍ക്ക് പനി സ്ഥിരീകരിച്ചു

ഗുജറാത്ത്: ഗുജറാത്തിലെ സൂററ്റില്‍ ആറുപേര്‍ക്ക് കൂടി പന്നിപ്പനി സ്ഥിരീകരിച്ചു. ഇതില്‍ നാല് പേരെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഡെപ്യൂട്ടി ഹെല്‍ത്ത് കമ്മീഷണര്‍ ഡോ അനീഷ് മെഹ്ത പറഞ്ഞു.

സൂററ്റില്‍ അടുത്തിടെ 51 പേരാണ് പന്നിപ്പനിയുടെ ലക്ഷണങ്ങളുമായി ചികിത്സ തേടിയത്. 28 പേര്‍ ഇപ്പോഴും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

Exit mobile version