‘കണ്ടതില്‍ വെച്ച് ഏറ്റവും നല്ല രൂപമാറ്റം’ ! യുവാവിന്റെഷാജി പാപ്പന്‍ മേക്ക് ഓവറിന് കൈയ്യടിച്ച് സമൂഹമാധ്യമങ്ങള്‍, വൈറലായി വീഡിയോ

ജയസൂര്യയുടെ ഷാജിപാപ്പനെ പ്രേക്ഷകര്‍ക്ക് ഒത്തിരി ഇഷ്ടമാണ്. ആ കൊമ്പന്‍ മീശയിലൂടെ ഒരുപാട് ആരാധകരെ വാങ്ങാന്‍ ഷാജിപാപ്പന് സാധിച്ചു. ഒരു യുവാവ് മിനുട്ടുകള്‍ കൊണ്ട് ഷാജി പാപ്പനായി മെക്ക് ഓവര്‍ ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്.

ഞാന്‍ കണ്ടതില്‍ വെച്ച് ജയസൂര്യയുടെ ഏറ്റവും നല്ല രൂപമാറ്റം, ഭംഗിയായ അഭിനയം എന്നിങ്ങനെ നിരവധി കമന്റുകളാണ് സമൂഹമാധ്യമങ്ങളിലൂടെ വന്നിരിക്കുന്നത്. ധാരാളം ഷെയറുകളും കമന്റുകളുമൊക്കെയാണ് ഈ ടിക് ടോക് വീഡിയോയ്ക്ക് വന്നിരിക്കുന്നത്.

Exit mobile version