ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലതാക്കും കോളിഫ്‌ളവര്‍; പക്ഷേ ഉപയോഗിക്കുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കണേ

കോളിഫ്‌ളവര്‍ വിഭവങ്ങള്‍ കഴിക്കുന്നത് തടി കുറയ്ക്കാന്‍ സഹായിക്കും. കോളിഫ്‌ളവറില്‍ കൊഴുപ്പ് തീരെ കുറവാണ്

എല്ലാവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് കോളിഫ്‌ളവര്‍. വിറ്റാമിന്‍ സി, സിങ്ക്, മഗ്നീഷ്യം, സോഡിയം, സെലേനിയം തുടങ്ങി ധാരാളം ധാതുക്കള്‍ അടങ്ങിയ പച്ചക്കറിയാണ് കോളിഫ്‌ളവര്‍. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുള്ള കോളിഫ്‌ളവര്‍ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്ന പച്ചക്കറിയാണ്. കോളിഫ്‌ളവര്‍ വിഭവങ്ങള്‍ കഴിക്കുന്നത് തടി കുറയ്ക്കാന്‍ സഹായിക്കും. കോളിഫ്‌ളവറില്‍ കൊഴുപ്പ് തീരെ കുറവാണ്. സ്റ്റാര്‍ച്ച് കുറവായതിനാല്‍ ഉരുളക്കിഴങ്ങിനു പകരം കറികളില്‍ ഉപയോഗിക്കാം. കോളിഫ്‌ളവര്‍ വാങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

വൃത്തിയുള്ളതും വെളുത്തനിറവുമുളളതുമായ കോളിഫ്‌ളവര്‍ വാങ്ങുക. മുകള്‍ ഭാഗം കട്ടിയുളളതും തിങ്ങിനില്‍ക്കുന്നതും ഫ്രെഷ്‌നസിനെ സൂചിപ്പിക്കുന്നു. ഇലകളാല്‍ മൂടി നില്‍ക്കുന്നവ കൂടുതല്‍ ഫ്രെഷായിരിക്കും. പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞ് ഒരാഴ്ച്ചവരെ ഫ്രിഡ്ജില്‍ സൂക്ഷിക്കാം. മുറിച്ചവ 2-3 ദിവസത്തിനുളളില്‍ ഉപയോഗിക്കണം. കോളിഫ്‌ളവര്‍ വൃത്തിയാക്കുമ്പോള്‍ ഇലകള്‍ മുറിച്ചുമാറ്റി തിളച്ച വെളളത്തില്‍ വിനാഗിരിയോ മഞ്ഞള്‍പ്പൊടിയോ ചേര്‍ത്ത് അല്‍പ്പസമയം വയ്ക്കുന്നത് പുഴുക്കളും പ്രാണികളും പൊങ്ങി വരുന്നതിനും വിഷാംശം ശമിപ്പിക്കുന്നതിനും സഹായിക്കും. ഇതിനു ശേഷം കഴുകി ഉപയോഗിക്കാം.

Exit mobile version