പാവയ്ക്ക, കോളിഫ്ളവര്‍ എന്നീ പച്ചക്കറികള്‍ ഉപയോഗിക്കുമ്പോള്‍ ഇക്കാര്യം അറിഞ്ഞിരിക്കുക

ഇന്ന് മാര്‍ക്കറ്റില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ എല്ലാം മാരകമായ വിഷമാണ്. പാവയ്ക്ക, കാബേജ്, കോളിഫ്ളവര്‍, മല്ലിയില, കറിവേപ്പില എന്നിവയിലാണ് വിഷാംശം കൂടുതല്‍.

ഇന്ന് മാര്‍ക്കറ്റില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ എല്ലാം മാരകമായ വിഷമാണ്. പാവയ്ക്ക, കാബേജ്, കോളിഫ്ളവര്‍, മല്ലിയില, കറിവേപ്പില എന്നിവയിലാണ് വിഷാംശം കൂടുതല്‍.

പക്ഷേ എത്ര വിഷാംശം അടങ്ങിയ പച്ചക്കറി ആയാലും അവ ആഹാരത്തില്‍ ഉള്‍പ്പെടുത്താതിരിക്കാനും കഴിയില്ല. വീട്ടില്‍ ഒരു അടുക്കളത്തോട്ടമുണ്ടായിരിക്കു എന്നതു തന്നെയാണ് ഇതിന് മികച്ചപരിഹാരം. ഇതിന് സാധിക്കാത്തവര്‍ കടയില്‍ നിന്നു വാങ്ങുന്ന പച്ചക്കറികള്‍ ഉപയോഗിക്കും മുമ്പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.

ശുദ്ധജലത്തില്‍ മാത്രം കഴുകിയാല്‍ മതി എന്നു വിചാരിക്കരുത്. പകരം പാകം ചെയ്യുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ഇവ ഉപ്പു വെള്ളത്തില്‍ ഇട്ടു വയ്ക്കണം. പച്ചക്കറികള്‍ കഴുകാനായി ഉപ്പ്, മഞ്ഞള്‍ വിനാഗിരി എന്നിവ ഉപയോഗിക്കാം.

700 മില്ലി ശുദ്ധവെള്ളത്തില്‍ രണ്ട് നുള്ള് മഞ്ഞള്‍പ്പൊടി, ചെറിയ സ്പൂണ്‍ ഉപ്പ്, ചെറിയ സ്പൂണ്‍ വിനാഗരി എന്നിവയില്‍ ഏതെങ്കിലും ഒന്ന് ചേര്‍ത്ത് മണിക്കൂര്‍ മുക്കി വച്ചശേഷം ഉപയോഗിക്കുക. മഞ്ഞളും ഉപ്പും ഒരുമിച്ച് ചേര്‍ത്തു മുക്കിവയ്ക്കുന്നതും നല്ലതാണ്.

കറിവേപ്പില, മല്ലിയില എന്നിവ ഇതളുകള്‍ അടര്‍ത്തിയിട്ട ശേഷം ഉപ്പും മഞ്ഞളും ചേര്‍ത്ത വെള്ളത്തില്‍ മുക്കിവയ്ക്കാം. രണ്ട് ദിവസത്തേയ്ക്ക് ആവശ്യമായത് കഴുകി സൂക്ഷിച്ചാല്‍ കൂടുതല്‍ ഏളുപ്പമാകും. പാവയ്ക്കാ കഴുകുമ്പോള്‍ മുഴുവനായി ഇട്ട് കഴുകാം. കാബേജും ഇലയടര്‍ത്തിയോ നടുവേ മുറിച്ചോ ഇടാം.

കോളിഫ്ളവര്‍ അല്ലികള്‍ അടര്‍ത്തിവേണം ഇടാന്‍. ഇവ വിനഗിരി കലര്‍ത്തിയ വെള്ളത്തില്‍ ഇട്ടുവച്ചശേഷം മഞ്ഞളും ഉപ്പും കലര്‍ത്തിയ വെള്ളത്തില്‍ അഞ്ചുമിനിറ്റ് ഇട്ട് ശുദ്ധജലത്തില്‍ കഴുകിയെടുക്കുക.

Exit mobile version