‘നമ്മള്‍ വിജയിക്കുക തന്നെ ചെയ്യും, പോലീസ് ഒപ്പമുണ്ട്; ഉച്ചയ്ക്ക് ശബരിമല കയറും!’; പത്തനംതിട്ടയില്‍ പ്രതിഷേധക്കാര്‍ തടഞ്ഞ ലിബി

രാവിലെ മലകയറാന്‍ എത്തിയ ലിബിയെ പത്തനംതിട്ടയില്‍ വച്ച് പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു.

ശബരിമല: ശബരിമലയില്‍ ഉച്ചകഴിഞ്ഞ് കയറുമെന്ന് ചേര്‍ത്തല സ്വദേശി ലിബി. ലിബി തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് ഈ കാര്യം അറിയിച്ചത്.

രാവിലെ മലകയറാന്‍ എത്തിയ ലിബിയെ പത്തനംതിട്ടയില്‍ വച്ച് പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. അവിടെ നിന്നും പോലീസ് സംരക്ഷണത്തിലാണ് ലിബിയെ പമ്പയില്‍ എത്തിച്ചത്.

വ്രതം എടുത്തിരുന്നു. എന്നാല്‍ 41 ദിവസത്തെ വ്രതം എടുത്തിട്ടില്ല. കോടതി വിധി ഉള്ളതിനാല്‍ പൊലീസ് സംരക്ഷണം നല്‍കുമെന്നാണ് പ്രതീക്ഷ. എന്ത് വന്നാലും ശബരിമലയില്‍ പോകുമെന്നും ലിബി പറഞ്ഞു

Exit mobile version