“ആദ്യ മൂന്ന് മാസത്തെ ശമ്പളം ബിറ്റ്‌കോയിനില്‍ വാങ്ങും” : നിയുക്ത ന്യൂയോര്‍ക്ക് മേയര്‍

ന്യൂയോര്‍ക്ക് : ആദ്യ മൂന്ന് മാസത്തെ ശമ്പളം ബിറ്റ്‌കോയിനില്‍ വാങ്ങുമെന്ന് പ്രഖ്യാപിച്ച് നിയുക്ത ന്യൂയോര്‍ക്ക് മേയര്‍ എറിക് ആദംസ്. മിയാമി മേയര്‍ ഫ്രാന്‍സിസ് സുവാരസ് അടുത്ത ശമ്പളം ബിറ്റ്‌കോയിനില്‍ വാങ്ങുമെന്ന് പറഞ്ഞ ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ശമ്പളം ബിറ്റ്‌കോയിനില്‍ വാങ്ങുന്നതിനൊപ്പം ന്യൂയോര്‍ക്ക് സിറ്റിയെ ക്രിപ്‌റ്റോകറന്‍സി കേന്ദ്രമാക്കി മാറ്റുമെന്നും എറിക് അറിയിച്ചിട്ടുണ്ട്. ക്രിപ്‌റ്റോ കറന്‍സി ഇന്‍ഡസ്ട്രിയും മറ്റ് നവീന ഇന്‍ഡസ്ട്രികളും നഗരത്തില്‍ സജീവമാക്കുമെന്നും സിറ്റി കോയിന്‍ ഏര്‍പ്പെടുത്തിയ മിയാമിയെ ആണ് ഇക്കാര്യത്തില്‍ മാതൃകയാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഫ്രിക്കന്‍ വംശജരില്‍ നിന്ന് സിറ്റി മേയറാകുന്ന രണ്ടാം മേയറാണ് എറിക്. നവംബര്‍ രണ്ടിനാണ് ഡെമോക്രാറ്റിക് പാര്‍ട്ടിക്കാരനായ ഇദ്ദേഹത്തെ മേയറായി തിരഞ്ഞെടുക്കുന്നത്. ജനുവരി മുതല്‍ അധികാരത്തിലെത്തും.

Exit mobile version