കണക്കുകൾ കൃത്യമല്ല, ഇന്ത്യയിൽ 3 ലക്ഷമല്ല, 40 ലക്ഷം കോവിഡ് മരണങ്ങൾ എന്ന് ന്യൂയോർക്ക് ടൈംസ്

delhi covid

ന്യൂഡൽഹി: ഇന്ത്യയിൽ അതിരൂക്ഷമായി കോവിഡ് വ്യാപിക്കുന്നതിനിടെ രാജ്യത്തെ ആശങ്കയിലാക്കി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ന്യൂയോർക്​ ടൈംസ്​. ഇന്ത്യയിൽ കോവിഡ്​ ബാധിച്ച്​ മൂന്ന്​ ലക്ഷം പേരായിരിക്കില്ല എന്നും 40 ലക്ഷം പേർ വരെ മരിച്ചിരിക്കാമെന്നും ന്യൂയോർക്​ ടൈംസ് പറയുന്നു. ​ മെയ്​ 25ന്​ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഈ റിപ്പോർട്ട്‌ ഉള്ളത്.

കോവിഡ് സംബന്ധിച്ച് ഇന്ത്യ കൃത്യമായ കണക്കുകള് സൂക്ഷിക്കുന്നില്ലെന്നും വ്യാപകമായ ടെസ്​റ്റുകള് നടക്കുന്നില്ലെന്നും ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു. ലോകത്തില് മറ്റെവിടെയുമില്ലാത്ത നഷ്​ടം കോവിഡ്​ ഇന്ത്യയിലുണ്ടാക്കിയിട്ടുണ്ട്​. അമേരിക്കയിലെ ആരോഗ്യരംഗത്തെ വിദഗ്ദ്ധരുടെ അഭിപ്രായങ്ങളും സർവെ റിപ്പോർട്ടുകളും അടക്കമാണ് ലേഖനം തയ്യാറാക്കിയിരിക്കുന്നത്.

‘സാ​ങ്കേതികവും സാംസ്​കാരികവുമായ നിരവധി കാരണത്താൽ ഇന്ത്യയിലെ കണക്കുകൾ പുറത്ത്​ വന്നിട്ടില്ല. പലമരണങ്ങളും വീടുകളിലാണ്​ സംഭവിച്ചിരിക്കുന്നത്​. പ്രത്യേകിച്ചും ഗ്രാമീണ മേഖലകളിൽ. മാ​ത്രമല്ല, ഇന്ത്യയിൽ കോവിഡ്​ ബാധിച്ചാണ്​ മരണമെന്നത്​ ബന്ധുക്കൾ മറച്ചുവെക്കുന്ന പ്രവണതയുമുണ്ട്​. കോവിഡിന്​ മുന്നേ തന്നെ ഇന്ത്യയിൽ അഞ്ചിൽ നാലുമരണങ്ങളും മെഡിക്കൽ രീതിയിൽ അന്വേഷിക്കാറില്ല’-ലേഖനം പറയുന്നു.

മെയ്​ 24 വരെയുള്ള കണക്ക് പ്രകാരം 26,948,800 കേസുകളും 307,231 മരണങ്ങളുമാണ്​ ഇന്ത്യയിൽ ഉള്ളതായി പറയപ്പെടുന്നത്​. ലോകാരോഗ്യ സംഘടന തന്നെ പറയുന്നത്​ റിപ്പോർട്ട്​ ചെയ്​ത കേസുകളേക്കാൾ രണ്ടോ മൂന്നോ ഇരട്ടി കേസുകൾ ഉണ്ടാകുമെന്നാണ്.

Exit mobile version