രാസവസ്തുക്കള്‍ ഇല്ലാത്ത നല്ല നാടന്‍ കോക്കനട്ട് മില്‍ക്ക് ഷാംപൂ വീട്ടിലുണ്ടാക്കാം

അകാലനര വരാനും മുടി പെട്ടെന്ന് പൊട്ടാനും പ്രധാനകാരണം ഷാംപൂവിന്റെ അമിത ഉപയോഗം തന്നെയാണ്. വീട്ടില്‍ തന്നെ കെമിക്കലുകളില്ലാത്ത ഷാംപൂ ഉണ്ടാക്കാനാകും

മുടി വൃത്തിയാക്കാന്‍ കൂടുതല്‍ പേരും ഉപയോഗിക്കുന്നത് ഷാംപൂ തന്നെയാണ്. ഇന്ന് കടകളില്‍ പലതരത്തിലുള്ള ഷാംപൂകളുണ്ട്. മിക്കവരും ഉപയോഗിക്കുന്നത് വീര്യം കൂടിയ ഷാംപൂവാണ്.അത് മുടിയ്ക്ക് എത്രത്തോളം ദോഷം ചെയ്യുമെന്ന് ആരും ചിന്തിക്കാറില്ല. പലതരത്തിലുള്ള കെമിക്കലുകള്‍ ചേര്‍ത്താണ് കടകളില്‍ ഷാംപൂകള്‍ എത്തുന്നത്.

അകാലനര വരാനും മുടി പെട്ടെന്ന് പൊട്ടാനും പ്രധാനകാരണം ഷാംപൂവിന്റെ അമിത ഉപയോഗം തന്നെയാണ്. വീട്ടില്‍ തന്നെ കെമിക്കലുകളില്ലാത്ത ഷാംപൂ ഉണ്ടാക്കാനാകും. നാളികേരവും വെളിച്ചെണ്ണയും ഉപയോഗിച്ച് വീട്ടില്‍ തന്നെ ഷാംപൂ ഉണ്ടാക്കാനാകും. മുടിയ്ക്ക് ബലം നല്‍കാനും, മുടി കൂടുതല്‍ തിളക്കമുള്ളതാക്കാനും നാളികേരത്തിന്റെ ഷാംപൂ ഏറെ ഗുണം ചെയ്യും. താരന്‍ അകറ്റാനും മുടി തഴച്ച് വളരാനും ഏറെ നല്ലതാണ് കോക്കനട്ട് ഷാംപൂ.

വെളിച്ചെണ്ണയും ഗ്ലിസറിനും ഉപയോഗിച്ച് ഷാംപൂ ഉണ്ടാക്കാം:

ഉണ്ടാക്കാന്‍ വേണ്ട ചേരുവകള്‍:

1. ഗ്ലിസറിന്‍ – 1/2 കപ്പ്
2.തേങ്ങ പാല്‍- 1/2 കപ്പ്
3. ലിക്വഡ് സോപ്പ്- 1 കപ്പ്
4. വെളിച്ചെണ്ണ- 4 സ്പൂണ്‍
5. ലാവന്റര്‍ ഓയില്‍ – 10 തുള്ളി

തയ്യാറാക്കുന്ന വിധം:

ആദ്യം ഒരു ബൗളില്‍ തേങ്ങ പാലും ഗ്ലിസറിനും ഒരുമിച്ച് ചേര്‍ക്കുക. ശേഷം വെളിച്ചെണ്ണയും ലാവന്റര്‍ ഓയിലും ചേര്‍ത്ത് നല്ല പോലെ മിക്‌സ് ചെയ്യുക. ഇതെല്ലാം കഴിഞ്ഞാല്‍ ലിക്വഡ് സോപ്പും ചേര്‍ത്ത് മിക്‌സ് ചെയ്യുക.ശേഷം ദിവസം ഉപയോഗിക്കാന്‍ പറ്റുന്ന രീതിയില്‍ ഒരു കുപ്പിയിലാക്കി വയ്ക്കുക.

കോക്കനട്ട് മില്‍ക്ക് ഷാംപൂ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ഉണ്ടാക്കാന്‍ വേണ്ട ചേരുവകള്‍:

1. തേങ്ങ പാല്‍ – 1 കപ്പ്
2.ഒലീവ് ഓയില്‍ – 3/4 കപ്പ്
3. ചൂടു വെള്ളം – 1 കപ്പ്

ഉണ്ടാക്കുന്ന വിധം:

ആദ്യം ഒരു പാനില്‍ തേങ്ങ പാലും ഒലീവ് ഓയിലും ചേര്‍ക്കുക. ശേഷം ചൂടുവെള്ളം ചേര്‍ത്ത് നല്ല പോലെ ചെറുതീയില്‍ ചൂടാക്കുക.തണുത്ത് കഴിഞ്ഞാല്‍ ഒരു ബോട്ടിലിലാക്കി ഉപയോഗിക്കാം.

കോക്കനട്ട് ഹണീ ഷാംബൂ എങ്ങനെ ഉണ്ടാക്കുന്നതെന്ന് നോക്കാം:

ഉണ്ടാക്കാന്‍ വേണ്ട ചേരുവകള്‍:

തേന്‍- 3 ടീസ്പൂണ്‍
കറ്റാര്‍ വാഴ ജെല്ല് – 1 കപ്പ്
വെളിച്ചെണ്ണ – 1 കപ്പ്
വെള്ളം – 1/2 കപ്പ്
ലാവന്റര്‍ ഓയില്‍- 1 ടീസ്പൂണ്‍
റോസ് വാട്ടര്‍ – 1 ടീസ്പൂണ്‍
അവക്കാഡോ ഓയില്‍- 1 ടീസ്പൂണ്‍

ഉണ്ടാക്കുന്ന വിധം:

ആദ്യം ഒരു പാനില്‍ വെള്ളം ചൂടാക്കാന്‍ വയ്ക്കുക. തണുത്ത് കഴിയുമ്പോള്‍ 3 ടീസ്പൂണ്‍ തേന്‍ ചേര്‍ക്കുക. ശേഷം വെളിച്ചെണ്ണ ചേര്‍ത്ത് നല്ല പോലെ ഇളക്കുക.ശേഷം ലാവന്റര്‍ ഓയിലും അവക്കാഡോ ഓയിലും ചേര്‍ക്കുക. 3 മണിക്കൂര്‍ കഴിഞ്ഞ് ഒരു കുപ്പിയിലാക്കി വയ്ക്കുക. ശേഷം നല്ല പോലെ ഷേക്ക് ചെയ്യുക. രണ്ടാഴ്ച്ച കഴിഞ്ഞേ ഉപയോഗിക്കാന്‍ പാടുള്ളൂ.

Exit mobile version