കേവല ഭൂരിപക്ഷം കടന്ന് ഡിഎംകെ; ബംഗാൾ ഉറപ്പിച്ച് തൃണമൂൽ; ആസാം ബിജെപിക്ക് ഒപ്പം

ചെന്നൈ: രാജ്യത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ചിത്രം കൂടുതൽ വ്യക്തം. കേവല ഭൂരിപക്ഷം കടന്ന് ഡിഎംകെയുടെ ലീഡ് കുതിക്കാൻ ആരംഭിച്ചതോടെ തമിഴ്‌നാട്ടിൽ ഏറെക്കുറെ സ്റ്റാലിന്റെ പുഞ്ചിരി തെളിയുമെന്ന് ഉറപ്പായി. 118 സീറ്റ് ഭരിക്കാൻ ആവശ്യമായ തമിഴ്‌നാട്ടിൽ 145 ഇടത്ത് ഡിഎംകെ മുന്നേറുന്നു. 85 ഇടങ്ങളിൽ എഐഎഡിഎംകെയ്ക്കാണ് മുന്നേറ്റം.

ബിജെപി കിണഞ്ഞുപരിശ്രമിച്ചെങ്കിലും ബംഗാൾ ജനത തൃണമൂൽ കോൺഗ്രസിന് ഒപ്പമാണെന്നാണ് സൂചന. 166 സീറ്റിലാണ് ലീഡ്. ഇതോടെ തൃണമൂലിന്റെ ലീഡും കേവല ഭൂരിപക്ഷം കടന്നിരിക്കുകയാണ്.

121 സീറ്റിൽ ബിജെപിയും മുന്നേറുന്നുണ്ട്. മൂന്ന് സീറ്റിൽ മാത്രമാണ് കോൺഗ്രസ്-സിപിഎം ലീഡ്.

അതേസമയം, ആസാമിൽ ബിജെപിയുടെ തേരോട്ടമാണ്. ഭരണത്തുടർച്ച ലക്ഷ്യം വെയ്ക്കുന്ന ബിജെപിയെ ആസാം തുണയ്ക്കുന്നുണ്ട്. 79 ഇടത്ത് ബിജെപി സഖ്യം മുന്നിട്ട് നിൽക്കുകയാണ്. കോൺഗ്രസ് സഖ്യത്തിന്റെ ലീഡ് 38 ഇടത്ത് മാത്രം.

Exit mobile version