സംസ്ഥാനത്തെ മൂന്ന് സീറ്റുകളില്‍ ബിജെപിക്ക് നേരിയ മുന്‍തൂക്കം, യുഡിഎഫ് 54, എല്‍ഡിഎഫ് 82

BJP | bignewslive

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ തപാല്‍ വോട്ടുകള്‍ എണ്ണി പൂര്‍ത്തിയാവുമ്പോള്‍ മൂന്ന് സീറ്റുകളില്‍ ബി.ജെ.പി മുന്നില്‍. കാസര്‍കോട്, നേമം, പാലക്കാട് മണ്ഡലങ്ങളിലാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്.

ബി.ജെ.പിയുടെ ഏക സീറ്റായ നേമത്ത് കുമ്മനം രാജശേഖരനാണ് മുന്നേറുന്നത്. പാലക്കാട് ഇ.ശ്രീധരനും മുന്നില്‍ നില്‍ക്കുന്നു. 2000ല്‍ അധികം വോട്ടിനാണ് ഇ ശ്രീധരന്‍ മുന്നില്‍ നില്‍ക്കുന്നത്. ഷാഫി പറമ്പില്‍ ഇവിടെ പിന്നിലാണ്.

കാസര്‍കോട് ബി.ജെ.പി ജില്ലാ സെക്രട്ടറി അഡ്വ.കെ ശ്രീകാന്താണ് മുന്നേറുന്നത്. യുഡിഎഫ് 54 സീറ്റിലും എല്‍ഡിഎഫ് 82 സീറ്റിലും മുന്നിട്ട് നില്‍ക്കുന്നു.

Exit mobile version