ചിക്കന്‍ വിളമ്പിയില്ല; ഹോട്ടലിന് തീയിട്ട് യുവാക്കളുടെ പ്രതികാരം

നാഗ്പൂര്‍: ചിക്കന്‍ വിളമ്പാന്‍ വിസമ്മതിച്ചതിന് ഹോട്ടലിന് തീയിട്ട് യുവാക്കളുടെ പ്രതികാരം. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. ഞായറാഴ്ച പുലര്‍ച്ചെയാണ് സാഗര്‍ പട്ടേല്‍(19), ശങ്കര്‍ തായ്‌ഡെ(29) എന്നീ യുവാക്കള്‍ വഴിയോരത്തെ ഭക്ഷണശാലയില്‍ എത്തി ചിക്കന്‍ ആവശ്യപ്പെട്ടത്.

ചിക്കനില്ലെന്ന് കടയുടമ അറിയിച്ചതോടെ യുവാക്കള്‍ രോഷാകുലരായി, വാക്കേറ്റത്തിന് പിന്നാലെ യുവാക്കള്‍ കടയ്ക്ക് തീയിടുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. രണ്ട് യുവാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു.മദ്യലഹരിയിലായിരുന്നു യുവാക്കള്‍.

ഉത്തര്‍പ്രദേശിലും കുറച്ചു ദിവസം മുന്‍പ് സമാന സംഭവമുണ്ടായി. തണുത്ത ചപ്പാത്തി വിളമ്പിയതിന് ഹോട്ടലുടമയുടെ കാലില്‍ യുവാവ് വെടിവെക്കുകയായിരുന്നു. ഹോട്ടലുടമയെ ഉടന്‍ ആശുപത്രിയിലെത്തിച്ച് വെടിയുണ്ട പുറത്തെടുത്തു. യുവാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

Exit mobile version