വയനാട് യുവാവിനെ വനത്തിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കല്‍പ്പറ്റ: വയനാട് യുവാവ് വനത്തിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. പുല്‍പ്പള്ളി മണല്‍വയല്‍ കാരനാട്ട് സുരേന്ദ്രന്‍-ലത ദമ്പതികളുടെ മകന്‍ രാഗേഷ് (29) ആണ് മരിച്ചത്.

ഇന്നലെ ഉച്ചമുതല്‍ രാഗേഷിനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ മണല്‍വയല്‍ എല്ലക്കൊല്ലി വനാതിര്‍ത്തി പ്രദേശത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കേണിച്ചിറ പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ച ശേഷം മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പുല്‍പ്പള്ളി ടൗണിലെ ഓട്ടോ ഡ്രൈവറായിരുന്നു രാഗേഷ്. ഭാര്യ:രസിത. രണ്ട് മക്കളുണ്ട്.

Exit mobile version